പ്രേമം എന്ന ചിത്രത്തിന് ശേഷം അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്നത് ഫഹദ് ഫാസിൽ- നയൻതാര കോമ്പോയിലുള്ള പുതിയ ചിത്രമെന്നായിരുന്നു പ്രഖ്യാപനം. പാട്ട് എന്നാണ് ചിത്രത്തിന്‍റെ പേരെന്നും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, പാട്ടിന് മുൻപേ പൃഥ്വിരാജിനെയും നയൻതാരയെയും ജോഡിയാക്കി 'ഗോൾഡ്' എന്ന ചിത്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് അൽഫോണ്‍സ് പുത്രൻ എന്നാണ് പുതിയ വിവരം.
നേരത്തെ ഈ ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടൻ അജ്‌മൽ അമീറാണ് ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
More Read: 'പാട്ടി'ല്‍ ഫഹദിന്‍റെ നായിക നയന്‍താര
ഗോൾഡിന്‍റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. നെട്രിക്കൺ എന്ന നയൻതാര ചിത്രത്തിൽ പ്രതിനായകനായെത്തിയ അജ്‌മൽ അമീർ ഗോൾഡിലും മുഖ്യവേഷം ചെയ്യുന്നുണ്ട്.
ഇതാദ്യമായാണ് പൃഥ്വിരാജും നയൻതാരയും ഒരു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി ഒരുമിച്ച് എത്തുന്നത്. ട്വന്‍റി ട്വന്‍റി എന്ന മലയാളചിത്രത്തിലെ ഗാനത്തിൽ പൃഥ്വിയും നയൻസും മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.