ETV Bharat / sitara

അല്ലു അർജുന്‍റെ വില്ലൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിൽ - sukumar allu arjun fahad fassil news

ആര്യ, ആര്യ 2 ചിത്രങ്ങളിലെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുന്ന പുഷ്‌പയിൽ അല്ലു അർജുന്‍റെ പ്രതിനായകനായി വേഷമിടുന്നത് മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസിലാണ്

അല്ലു അർജുൻ ഫഹദ് ഫാസിൽ സിനിമ വാർത്ത  അല്ലു അർജുന്‍റെ വില്ലൻ പുഷ്പ വാർത്ത  allu arjun fahad fassil film news  pushpa fahad fassil negative role news  pushpa welcomes fahad fassil villain news  sukumar allu arjun fahad fassil news  അല്ലു അർജുൻ സുകുമാർ ഫഹദ് ഫാസിൽ പുതിയ വാർത്ത
അല്ലു അർജുന്‍റെ വില്ലൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിൽ
author img

By

Published : Mar 21, 2021, 1:57 PM IST

അല്ലു അർജുൻ നായകനാകുന്ന പുഷ്‌പയിൽ പ്രതിനായകനാകുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ പുഷ്‌പയിലെ വില്ലനായി ക്ഷണിക്കുന്നുവെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് മോഷൻ പോസ്റ്ററിലൂടെ അറിയിച്ചു. ആര്യ, ആര്യ 2 ചിത്രങ്ങൾക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പയിലെ നായിക രശ്മിക മന്ദാനയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സുകുമാറിന്‍റെ ചിത്രങ്ങളുടെ സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ദേവി ശ്രീ പ്രസാദാണ് പുഷ്‌പയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. പുലിമുരുകനിലെ ഡാഡി ഗിരിജയായി മലയാളത്തിന് സുപരിചിതനായ ജഗപതി ബാബു, തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാടിന്‍റെ പശ്ചാത്തലത്തിലായിരുന്നു പുഷ്‌പ ചിത്രം നിർമിച്ചത്. സിനിമയിൽ അല്ലു അർജുൻ ഒരു കള്ളക്കടത്തുകാരന്‍റെ വേഷത്തിൽ എത്തുന്നു. ഓഗസ്റ്റ് 13ന് ബഹുഭാഷാ ചിത്രം പുഷ്പ തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.