ETV Bharat / sitara

പ്രതിനായകനായി ഫഹദ് ഫാസില്‍: അല്ലു അർജുന്‍റെ 'പുഷ്‌പ' ഹൈദരാബാദിൽ

author img

By

Published : Jul 6, 2021, 2:20 PM IST

തെലങ്കാന സർക്കാർ ഷൂട്ടിങ് അനുമതി നൽകിയതോടെ അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം പുഷ്‌പ ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങി.

അല്ലു അർജുൻ പുഷ്‌പ ഷൂട്ട് വാർത്ത  അല്ലു അർജുൻ പുഷ്‌പ ഹൈദരാബാദ് വാർത്ത  പുഷ്‌പ ഫഹദ് ഫാസിൽ വാർത്ത  ഫഹദ് ഫാസിൽ അല്ലു അർജുൻ വാർത്ത  സുകുമാർ പുഷ്‌പ വാർത്ത  pushpa shooting resumes news  pushpa shooting allu arjun news  allu arjun pushpa sukumar news  allu arjun pushpa hyderabad news  faasil movie pushpa shoot resumes news
പുഷ്‌പ

കൊവിഡ് വ്യാപനതോത് കുറയുന്ന പശ്ചാത്തലത്തിൽ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും സിനിമാചിത്രീകരണം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതേ തുടർന്ന്, അല്ലു അർജുനും ഫഹദ് ഫാസിലും മുഖ്യതാരങ്ങളാകുന്ന ബഹുഭാഷ ചിത്രം 'പുഷ്‌പ' വീണ്ടും നിർമാണത്തിലേക്ക് കടന്നു.

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പുഷ്‌പയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിങ് നിർത്തിവക്കേണ്ടതായി വന്നിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതും പിന്നീടുണ്ടായ ലോക്ക് ഡൗണും കാരണമാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചത്. എന്നാൽ, മഹാമാരിക്കെതിരെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പുഷ്‌പ ഹൈദരാബാദിൽ ഇന്ന് മുതൽ ചിത്രീകരണം പുനരാരംഭിച്ചു.

More Read: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യോ 'കെജിഎഫോ'!

സിനിമയിൽ പ്രതിനായകവേഷം ചെയ്യുന്ന ഫഹദ് ഫാസിലും ചിത്രീകരണത്തിന്‍റെ ഭാഗമാകുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ഒന്നാം ഭാഗത്തിന്‍റെ ചിത്രീകരണം ഒന്നര മാസത്തിനുള്ളിൽ പൂർത്തീകരിക്കും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.