സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ 'ഡ്രൈവിങ് ലൈസൻസ്' എന്ന മലയാളചിത്രം ഹിന്ദിയിലേക്ക്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന്‍റെ ബോളിവുഡ് പതിപ്പിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പൃഥ്വി ചെയ്‌ത ഹരീന്ദ്രൻ എന്ന സിനിമാതാരമായി അക്ഷയ് കുമാർ റീമേക്കിൽ എത്തും. സുരാജ് വെഞ്ഞാറമൂടിന്‍റെ കുരുവിള ജോസഫായുള്ള വെഹിക്കിൾ ഇൻസ്‌പെക്‌ടറിന്‍റെ കഥാപാത്രം ഇമ്രാൻ ഹാഷ്‌മി അവതരിപ്പിക്കുന്നു. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമാതാവ് കരൺ ജോഹറാണ്. ധർമ പ്രൊഡക്‌ഷൻസിന്‍റെ ബാനറിലാണ് റീമേക്ക് ഒരുങ്ങുന്നത്.
Also Read: അയ്യപ്പനും കോശിയും ബോളിവുഡിലൊരുക്കുന്നത് മിഷൻ മംഗൾ സംവിധായകൻ
ബോളിവുഡ് പ്രേക്ഷകർക്ക് ഇണങ്ങുന്ന രീതിയിൽ മലയാളത്തിൽ നിന്ന് മാറ്റങ്ങളോടെ ഒരുക്കുന്ന റീമേക്ക് ചിത്രം 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.