ETV Bharat / sitara

യക്ഷിയെ ജീന്‍സ് ധരിപ്പിക്കാന്‍ കഴിയില്ലെന്ന് വിനയന്‍ - സംവിധായകന്‍ വിനയന്‍

ഒരു യക്ഷിക്കഥ സിനിമയാക്കുമ്പോഴുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പുതിയ തരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് റെ സംവിധായകന്‍ വിനയന്‍

യക്ഷിയെ ജീന്‍സ് ധരിപ്പിക്കാന്‍ കഴിയില്ല; വിമര്‍ശകരോട് വിനയന് പറയാനുള്ളത്...
author img

By

Published : Oct 20, 2019, 1:18 PM IST

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ വിനയന്‍ ചിത്രം ആകാശഗംഗയുടെ ട്രെയിലറാണ് യൂട്യൂബ് ട്രെന്‍റിങ് ലിസ്റ്റില്‍ ഇപ്പോള്‍ ഒന്നാമത്. എന്നാല്‍ ട്രെയിലറില്‍ പുതുമയില്ലെന്ന തരത്തിലാണ് വീഡിയോയ്ക്ക് താഴെ വിമര്‍ശകര്‍ കുറിച്ചത്. തന്‍റെ പുതിയ ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിനയന്‍. ഒരു യക്ഷിക്കഥ സിനിമയാക്കുമ്പോഴുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പുതിയ തരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് വിനയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയിലും ട്രെയിലര്‍ ഏറ്റെടുത്തവര്‍ക്ക് നന്ദിയുണ്ടെന്നും വിനയന്‍ കുറിച്ചു. ചിത്രത്തില്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. പുതുമുഖം ആരതിയാണ് നായിക. ചിത്രത്തിന്‍റെ ആദ്യഭാഗത്തില്‍ നായകനായി എത്തിയ റിയാസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആകാശ് ഫിലിംസിന്‍റെ ബാനറില്‍ വിനയന്‍ തന്നെയാണ് ആകാശഗംഗ 2 നിര്‍മിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.