ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തല അജിത്ത് ചിത്രം വലിമൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൊവിഡിന് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ തമിഴ് സിനിമാമേഖല ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് വലിമൈ.
അജിത്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് 2019ൽ തുടങ്ങിയതാണെങ്കിലും പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
നേർക്കൊണ്ട പാർവ്വയ്ക്കും വിശ്വാസത്തിനും ശേഷം തല നായകനായി എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ച പ്രീ-റിലീസ് പബ്ലിസിറ്റി മറ്റ് തല ചിത്രങ്ങളേക്കാൾ വളരെ വലുതായിരുന്നു.

സിനിമയുടെ ഒഫീഷ്യൽ പബ്ലിസിറ്റി മെറ്റീരിയലുകൾ റിലീസ് ചെയ്യാത്തതിൽ പല രീതിയിലാണ് ആരാധകർ ചോദ്യം ഉന്നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും യുറോ കപ്പ് ഫുട്ബോൾ വേദിയിലും വലിമൈ അപ്ഡേറ്റ് എപ്പോൾ വരും എന്ന ചോദ്യം ഉന്നയിച്ച് ആരാധകർ പ്ലക്കാർഡ് ഉയർത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.
യെന്നെ അറിന്താൽ എന്ന ചിത്രത്തിന് ശേഷം അജിത്ത് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് അജിത്ത്. ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള പൊലീസ് ത്രില്ലർ എന്ന് കരുതുന്ന ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Also Read: 'പയ്യന് എന്ത് കിട്ടും, നല്ല പണി കിട്ടും' ; സ്ത്രീധനത്തിനെതിരെ ഫെഫ്‌ക
സിനിമയുടെ ഫസ്റ്റ് ലുക്ക് പോലും പുറത്തിറങ്ങുന്നതിന് മുൻപ് ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ കയറിയെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നിരുന്നു. 200 കോടിക്ക് മുകളിൽ നേടി എന്നല്ലാതെ യഥാർഥ തുക ഇതുവരെ പുറത്തുവിട്ടിട്ടില്ല.