ETV Bharat / sitara

ഇനി തിരികെ തന്നാലും വേണ്ട...! 'അമ്മ'യിലേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രമ്യാ നമ്പീശന്‍ - ramya nambeeshan

രാജിവെച്ചവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കിയാല്‍ അംഗത്വം നല്‍കുന്നത് പരിഗണിക്കുമെന്ന സംഘടനയുടെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് രമ്യ നമ്പീശന്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്

actress ramya nambeeshan about amma association  ഇനി തിരികെ തന്നാലും വേണ്ട...! അമ്മയിലേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രമ്യാ നമ്പീശന്‍  അമ്മയിലേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രമ്യാ നമ്പീശന്‍  രമ്യാ നമ്പീശന്‍  നടന്‍ ദിലീപ്  actress ramya nambeeshan  ramya nambeeshan  amma association
ഇനി തിരികെ തന്നാലും വേണ്ട...! അമ്മയിലേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രമ്യാ നമ്പീശന്‍
author img

By

Published : Mar 9, 2020, 11:01 AM IST

അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് വീണ്ടും മനസുതുറന്ന് നടി രമ്യാ നമ്പീശന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി വീണ്ടും അഭിപ്രായം വ്യക്തമാക്കിയത്. രാജിവെച്ചവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കിയാല്‍ അംഗത്വം നല്‍കുന്നത് പരിഗണിക്കുമെന്ന സംഘടനയുടെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് രമ്യ നിലപാട് വ്യക്തമാക്കിയത്. തിരികെ വിളിച്ച്‌ അംഗത്വം നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് രമ്യ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടമായി രാജിവെക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവെച്ച പ്രമുഖര്‍.

'ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ' എന്നാണ് രാജി അറിയിച്ച്‌ രമ്യ പറഞ്ഞത്. 2018ലായിരുന്നു വുമണ്‍ ഇന്‍ സിനിമാ കലക്റ്റീവില്‍ കൂടി സജീവമായ നാലുപേര്‍ അമ്മയില്‍ രാജി നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.