ETV Bharat / sitara

സിദ്ധാര്‍ഥിന്‍റെ നായികയായി കൈയടി നേടി ലിജോ മോള്‍ - മഹേഷിന്‍റെ പ്രതികാരം

സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായാണ് ലിജോ മോള്‍ എത്തുന്നത്

സിദ്ധാര്‍ഥിന്‍റെ നായികയായി കൈയടി നേടി മഹേഷിന്‍റെ പ്രതികാരത്തിലെ സോണിയ
author img

By

Published : Sep 16, 2019, 8:03 PM IST

മഹേഷിന്‍റെ പ്രതികാരത്തിലെ സോണിയയായി എത്തി മലയാളി സിനിമാ ആസ്വാദകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ലിജോമോള്‍. അരങ്ങേറ്റ ചിത്രത്തില്‍ തന്മയത്വത്തോടെ അഭിനയിച്ച താരം നാദിര്‍ഷ ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നായികയായി കസറി. പിന്നീട് മലയാളത്തില്‍ മുന്‍നിര യുവനടന്മാര്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തു.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ലിജോ മോള്‍. സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായാണ് നടി എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജി വി പ്രകാശ്‌കുമാർ,ദീപ രാമാനുജം, പ്രേംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന് വേണ്ടി സിദ്ധുകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായി കഴിഞ്ഞു.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.