കഴിഞ്ഞ ദിവസം വിവാഹിതയായ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹഫോട്ടോകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മഹാമാരിക്കാലത്ത് നിറയെ വെല്ലുവിളികള്‍ക്ക് ഇടയില്‍ നിന്നാണ് വിവാഹം സംഘടിപ്പിച്ചതെന്നും പ്രാര്‍ഥനകളുമായി ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും കാജല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
വ്യവസായിയും മുംബൈ സ്വദേശിയുമായ ഗൗതം കിച്‌ലുവാണ് കാജലിന്‍റെ ഭര്‍ത്താവ്. 'മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‌തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു.
ദൂരെ നിന്ന് വെര്‍ച്വലായി വിവാഹത്തിന് സാക്ഷിയായവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടന്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു' ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും മറ്റ് വിവാഹ ഫോട്ടോകളും പങ്കുെവച്ചുകൊണ്ട് കാജല്‍ കുറിച്ചു. ഹെവിവര്‍ക്കുള്ള ചുവപ്പും ഗോള്‍ഡനും കലര്‍ന്ന ലഹങ്കയും ചേരുന്ന ആഭരണങ്ങളുമാണ് കാജല്‍ വിവാഹത്തിന് ധരിച്ചിരുന്നത്. ഇളം വയലറ്റും വെള്ളയും കലര്‍ന്ന ഷേര്‍വാണിയാണ് ഗൗതം ധരിച്ചിരുന്നത്. ഹല്‍ദി, മെഹന്തി ആഘോഷങ്ങളുടെയെല്ലാം വീഡിയോയും ഫോട്ടോകളും നേരത്തെ തന്നെ കാജല്‍ ഫാന്‍സ് ഫേജിലൂടെയും മറ്റും വൈറലായിരുന്നു. 2004ല്‍ 'ക്യൂം ഹോ ഗയാ നാ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു കാജല്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">