ETV Bharat / sitara

കാസ്റ്റിങ് കൗച്ചിന് സ്വമേധയ വഴങ്ങുന്നവരുണ്ട്, തന്നെ അതിന് കിട്ടില്ല-അനാര്‍ക്കലി മരിക്കാര്‍ - anarkkali marikkar about casting couch

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി മരിക്കാര്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്കുള്ള നിലപാട് വ്യക്തമാക്കിയത്

ANARKKALI  actress anarkkali marikkar about casting couch  കാസ്റ്റിങ് കൗച്ചിന് സ്വമേധയ വഴങ്ങുന്നവരുണ്ട്, തന്നെ അതിന് കിട്ടില്ല-അനാര്‍ക്കലി മരിക്കാര്‍  അനാര്‍ക്കലി മരിക്കാര്‍  actress anarkkali marikkar  anarkkali marikkar about casting couch  casting couch
കാസ്റ്റിങ് കൗച്ചിന് സ്വമേധയ വഴങ്ങുന്നവരുണ്ട്, തന്നെ അതിന് കിട്ടില്ല-അനാര്‍ക്കലി മരിക്കാര്‍
author img

By

Published : Feb 29, 2020, 5:59 PM IST

ലോക സിനിമയില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു കാസ്റ്റിങ് കൗച്ചെന്നത്. ഇപ്പോള്‍ കാസ്റ്റിങ് കൗച്ച് എന്ന വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി അനാര്‍ക്കലി മരക്കാര്‍. 'കാസ്റ്റിങ് കൗച്ച് എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചും, അത്തരം അനുഭവങ്ങള്‍ വന്നാല്‍ താന്‍ എങ്ങനെ നേരിടുമെന്നുമാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും' അനാര്‍ക്കലി മരക്കാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്‍റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല' അനാര്‍ക്കലി പറഞ്ഞു.

'തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. പ്രണയത്തില്‍ നിന്നും ഒരു പെണ്ണ് വിട്ടുപോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും ചില ആണ്‍കുട്ടികള്‍ ഇത്തരം ബന്ധങ്ങളില്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി തുറന്നുപറഞ്ഞു. സൂക്ഷിച്ച്‌ പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ലെന്നും അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍... 'ഓകെ ഭായ് ' എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി വ്യക്തമാക്കി.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ അനാര്‍ക്കലി മരിക്കാര്‍ ഉയരെ, മന്ദാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.