ETV Bharat / sitara

മരക്കാറിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം, സിനിമ മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിക്കും: സിദ്ദിഖ്

author img

By

Published : Feb 8, 2020, 10:51 AM IST

നടന്‍ സിദ്ദിഖ് 'മരക്കാര്‍' സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ നടന്‍ മോഹന്‍ലാലാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

Actor Siddique is happy to be a part of Marakkar.  മരക്കാറിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം, സിനിമ മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിക്കും-നടന്‍ സിദ്ദീഖ്  നടന്‍ സിദ്ദീഖ്  മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം  പ്രിയദര്‍ശന്‍  മോഹന്‍ലാല്‍  Actor Siddique  priyadarsan  marakkar arabikkadalinte simham
മരക്കാറിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം, സിനിമ മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിക്കും-നടന്‍ സിദ്ദീഖ്

മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സിദ്ദിഖ് പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാറില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദീഖ് അവതരിപ്പിക്കുന്നത്.

'മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമ. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്‍റെ കഥ, ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന സിനിമയാണ് പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്തത്. മികച്ച സാങ്കേതിക വിദഗ്ധർ, കലാകാരന്മാർ. ഇതിലൊരു വേഷം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.’ സിദ്ദീഖ് പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

‘37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു, ഷൂട്ടിങ് നടക്കുന്നു. ഞാന്‍ എന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷേ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ്. ഓരോ സീനും എങ്ങനെ എടുക്കും എന്ന ആകാംക്ഷ. കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ക്രീയേറ്റ് ചെയ്തിട്ടാണ് സിനിമ ഉണ്ടാക്കിയത്.

ഒരോ കാര്യങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം എനിക്കുണ്ടായി. ഓരോ ദിവസവും ഞാന്‍ സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു. ഓരോ ദിവസവും കൗതുകം തോന്നും. ഒരു ഷോട്ടിന് വേണ്ടി എന്തുമാത്രം ഒരുക്കങ്ങൾ. ഇനി ഇങ്ങനെയൊരു സിനിമ ഉണ്ടാകുമോയെന്ന് സംശയം. ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ ഭാഗമായത് മഹാഭാഗ്യമാണ്. മോഹൻലാൽ‍ മുതൽ പ്രഭു വരെയുള്ള വലിയ താരനിര അണിനിരക്കുന്നു. ഈ സിനിമയിൽ മോഹൻലാലിനൊപ്പവും പ്രണവിനൊപ്പവും ഞാൻ അഭിനയിക്കുന്നുണ്ട്. പ്രിയന്‍റെ കൂടെ മൂന്നാമത്തെ സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്' സിദ്ദീഖ് പറഞ്ഞു. താരം മരക്കാര്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ നടന്‍ മോഹന്‍ലാലാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Intro:Body:

siddique

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.