ജെഎന്‍യുവിൽ നടന്ന അക്രമം നാസികൾ നടപ്പാക്കിയ ക്രൂരതകൾക്ക് സമാനമാണെന്ന് പറഞ്ഞ നടന്‍ സിദ്ധാര്‍ത്ഥ് ബിജെപിക്കെതിരെ പുതിയ വിമര്‍ശനവുമായി രംഗത്ത്. "ചൗക്കിദാര്‍ ഗുണ്ടയാണ്" എന്ന് ട്വിറ്ററിൽ സിദ്ധാര്‍ത്ഥ് കുറിച്ചപ്പോൾ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് മറുപടി ട്വീറ്റുമായെത്തിയത്.
-
Chowkidar goon Hai. #JNUTerrorAttack
— Siddharth (@Actor_Siddharth) January 7, 2020 " class="align-text-top noRightClick twitterSection" data="
">Chowkidar goon Hai. #JNUTerrorAttack
— Siddharth (@Actor_Siddharth) January 7, 2020Chowkidar goon Hai. #JNUTerrorAttack
— Siddharth (@Actor_Siddharth) January 7, 2020
2002ൽ ഗുജറാത്തിൽ നടന്ന കലാപം ആവർത്തിക്കാതിരിക്കാനാണ് ആളുകൾ പ്രതികരിക്കുന്നതെന്നും രാജ്യത്തിന്‍റെ കാവലാളുകൾ തന്നെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നുമുള്ള ട്രോളുകള്‍ പങ്കുവെച്ചാണ് 'ജെഎന്‍യു ഭീകരാക്രമണം' എന്ന ഹാഷ് ടാഗിലുള്ള താരത്തിന്‍റെ ട്വീറ്റിന് മറുപടി ലഭിച്ചിരിക്കുന്നത്.
-
#Fascists will try to delegitimize universities. They will create violence and spread lawlessness. They will then call for the shut down of centers of learning till they can take them over. They fear opinions and intellects. This is how the #Nazis did it too. Wake up! #JNUattack
— Siddharth (@Actor_Siddharth) January 6, 2020 " class="align-text-top noRightClick twitterSection" data="
">#Fascists will try to delegitimize universities. They will create violence and spread lawlessness. They will then call for the shut down of centers of learning till they can take them over. They fear opinions and intellects. This is how the #Nazis did it too. Wake up! #JNUattack
— Siddharth (@Actor_Siddharth) January 6, 2020#Fascists will try to delegitimize universities. They will create violence and spread lawlessness. They will then call for the shut down of centers of learning till they can take them over. They fear opinions and intellects. This is how the #Nazis did it too. Wake up! #JNUattack
— Siddharth (@Actor_Siddharth) January 6, 2020
ഫാസിസ്റ്റുകള്‍ സര്‍വകലാശാലകളിൽ അക്രമം അഴിച്ചുവിട്ട് അറിവിന്‍റെ കേന്ദ്രങ്ങൾ തകർക്കാൻ ശ്രമിക്കുന്നു. അഭിപ്രായങ്ങളെയും വിദ്യാഭ്യാസമുള്ളവരെയും അവർ ഭയക്കുന്നതിനാൽ തന്നെ സര്‍വകലാശാലകളുടെ പൂർണ അധികാരം തങ്ങൾക്കു കീഴിലാകുന്നതു വരെ അത് അടച്ചിടാനുള്ള ശ്രമമായിരിക്കും ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ നേരത്തെ സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നു. അക്രമികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും താരം ഉന്നയിച്ചിരുന്നു.