മലയാളത്തിന്‍റെ മഹാനടന്‍... അഭിനയത്തിന്‍റെ പെരുന്തച്ചന്‍... നടന്‍ തിലകന്‍ ഓര്‍മയായിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ അച്ഛനെ അനുസ്മരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. തിലകനെ യേശു ക്രിസ്തുവിനോട് ഉപമിച്ച് കൊണ്ട് ബൈബിളിലെ ചില വരികള്‍ ഉദ്ധരിച്ചാണ് ഷമ്മി തിലകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സത്യം തുറന്നുപറഞ്ഞവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുമെന്നും അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതിയെന്നും ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു. കലാരംഗത്തും ജീവിതത്തിലും നിലപാടുകളില്‍ ഉറച്ച് നിന്നുള്ള തിലകന്‍റെ തീരുമാനങ്ങള്‍ പലപ്പോഴും പലരിലും കല്ലുകടിയുണ്ടാക്കിയിരുന്നു. ഈ സംഭവങ്ങള്‍ ഉപമകളിലൂടെ പറയുകയാണ് ഷമ്മി തിലകന്‍. ആരെയും കൂസാതെ സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റം കാണിച്ച ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളായിരുന്നു തിലകന്‍.
-
#പ്രണാമം...!💐 വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി...
Posted by Shammy Thilakan on Wednesday, 23 September 2020