ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട് ഞെട്ടിച്ച നടനാണ് സെന്തില്‍ കൃഷ്ണ. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി നായകനായി സെന്തില്‍ തുടക്കം കുറിച്ചത് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെയായിരുന്നു. ഇപ്പോള്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങുകയാണ് സെന്തില്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പ് എന്ന ചിത്രത്തിലാണ് നടന്‍ നായകനാകുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. രൗദ്ര ഭാവത്തിലിരിക്കുന്ന സെന്തിലാണ് ഫസ്റ്റ്ലുക്കിലുള്ളത്. ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്ലുക്ക് നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹരീഷ് പേരടി, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പട്ടാഭിരാമന്‍, മരട് 357 എന്നിവയ്‌ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തില്‍ നായിക. കുറ്റവും ശിക്ഷയും, തുറമുഖം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് സെന്തില്‍ കൃഷ്ണയ്‌ക്ക്.