കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മോദി സർക്കാരിന്‍റെ പരാജയത്തിനെ കുറിച്ച് പോസ്റ്റർ പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ച് നടൻ പ്രകാശ് രാജ്. വരൂ എന്നെയും അറസ്റ്റ് ചെയ്യൂവെന്നാണ് താരം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കൊവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നതായിരുന്നു ഡൽഹിയിൽ പല ഭാഗങ്ങളിൽ പതിപ്പിച്ച പോസ്റ്ററിൽ ആരോപിച്ചിരുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ വിദേശരാജ്യങ്ങള്‍ക്ക് എന്തിനാണ് നല്‍കിയതെന്നും പോസ്റ്ററിൽ ഉന്നയിക്കുന്നുണ്ട്.
-
I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021 " class="align-text-top noRightClick twitterSection" data="
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
">I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeOI REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
ഇതേ തുടർന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 17 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. "നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? വരൂ എന്നെയും അറസ്റ്റ് ചെയ്യൂ," തൃണമൂൽ എംപി മെഹുവ മോയ്‌ത്രയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പ്രകാശ് രാജ് പ്രതികരിച്ചു.
Also Read: പിണറായി സര്‍ക്കാരിന്‍റെ ഭക്ഷ്യക്കിറ്റിനെ അഭിനന്ദിച്ച് പ്രകാശ് രാജ്
പോസ്റ്റർ ഒട്ടിച്ചതിൽ കുറച്ചുപേർ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഡൽഹി പൊലീസിന്‍റെ നടപടി. പൊതുസ്ഥലം വൃത്തികേടാക്കിയെന്നും നിയമവ്യവസ്ഥയെ അനാദരിച്ചുമെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റർ ഒട്ടിക്കാൻ 500 രൂപ ലഭിച്ചതായും മറ്റൊരാൾ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികളിലൊരാൾ വെളിപ്പെടുത്തിയെന്നും പറയുന്നു.