സിനിമാ താരങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരങ്ങളെ ഫോളോ ചെയ്യാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്കും ആവേശമാണ്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള മലയാള നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.
ലാലേട്ടനെ ഫോളോ ചെയ്യുന്നവരും ലാലേട്ടന്‍ ഫോളോ ചെയ്യുന്നവരും
നടന്‍ മോഹന്‍ലാലിനെ 3060000 ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. എന്നാല്‍ താരം ഫോളോ ചെയ്യുന്നത് 22 പേരെ മാത്രമാണ്. അതില്‍ മലയാളത്തിലെ ഒരു യുവനടന്‍ മാത്രമാണുള്ളത്. അത് മറ്റാരുമല്ല നടന്‍ പൃഥ്വിരാജാണ്.
മോഹന്‍ലാലിന്‍റെ ലിസ്റ്റിലുള്ള മറ്റ് മലയാളികളില്‍ ഒന്ന് മകന്‍ പ്രണവ് മോഹന്‍ലാലാണ്. കൂടാതെ പ്രിയദര്‍ശന്‍, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുമുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, സഞ്ജയ് ദത്ത്, അക്ഷയ് കുമാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, സുനില്‍ ഷെട്ടി, ലിഡിയന്‍ നാദസ്വരം എന്നിവരെയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നുണ്ട്.
Also read: ഗുഡ്‌വില്ലിന്‍റെ അഞ്ചുവര്‍ഷം നീണ്ട യാത്ര, സന്തോഷം പങ്കുവെച്ച് ജോബി ജോര്‍ജ്
മോഹന്‍ലാല്‍-പൃഥ്വിരാജ്
പൃഥ്വിരാജ് മോഹൻലാല്‍ ആത്മബന്ധം വളരെ വലുതാണ്. പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്‌ത് പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോള്‍ പിറന്നത് വലിയ വിജയമായിരുന്നു. മോഹൻലാലിനെ സമീപകാലത്ത് കണ്ടതിൽ വെച്ച് ഏറെ സ്റ്റൈലിഷായി കാണാനായതും ഈ ചിത്രത്തിലൂടെയായിരുന്നു.
സാങ്കേതികപരമായ എല്ലാ മേഖലകളിലും മികവുപുലർത്തിയ സിനിമ കൂടിയായിരുന്നു ലൂസിഫർ. ഒപ്പം തന്നെ കൊമേഴ്സ്യൽ സിനിമകൾ ഡിമാൻഡ് ചെയ്യുന്ന മസാല ചേരുവകളും ലൂസിഫറിൽ കൃത്യമായി ചേർത്തിരുന്നു.
ലൂസിഫറില്‍ പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചുവെങ്കില്‍ മലയാളക്കര കാത്തിരിക്കുന്ന ബറോസിലൂടെ മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്.