ETV Bharat / sitara

പ്രാര്‍ഥനയും അനുഗ്രഹവും വേണം; വിവാഹത്തിനൊരുങ്ങി ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി - actor jagathi sreekumar latest news

നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹിതയാകുന്ന വിവരം പങ്കുവെച്ചത്

പ്രാര്‍ഥനയും അനുഗ്രഹവും വേണം; വിവാഹത്തിനൊരുങ്ങി ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി
author img

By

Published : Nov 13, 2019, 5:43 PM IST

മലയാളത്തില്‍ നിന്നും വീണ്ടുമൊരു താരപുത്രികൂടി വിവാഹിതയാകുന്നു. മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറാണ് വിവാഹിതയാകുന്നത്. നടി തന്നെയാണ് ഇക്കാര്യം ആരാധകരെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല . എന്‍റെ ഹൃദയം നിനക്ക് ആശ്രയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും' ഭാവി വരന്‍റെ കൈ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും താരം കുറിച്ചു. എന്നാല്‍ വരന്‍ ആരാണെന്ന് താരം പുറത്തുവിട്ടിട്ടില്ല. അവതാരികയായും നായികയായും തിളങ്ങിയ താരം ബിഗ്ബോസ് പരിപാടിയിലും പങ്കെടുത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ഒമാനിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയുമാണ് താരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.