മെഗസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്‍റെ പിറന്നാള്‍ ആശംസ. 'എന്‍റേത്' എന്ന് തുടക്കത്തില്‍ എഴുതിക്കൊണ്ടാണ് ദുല്‍ഖറിന്‍റെ പിറന്നാള്‍ ആശംസ കുറിപ്പ് ആരംഭിക്കുന്നത്. 'എന്‍റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍.... എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവന്‍. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവന്‍. നിങ്ങളാണ് എന്‍റെ സമാധാനം. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറ്റവും വലിയ ഭാഗ്യമാണ്... നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്ക് വല്ലാത്ത സന്തോഷമാണ്. സന്തോഷ ജന്മദിനം.... നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കൂ... ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു....' ദുല്‍ഖര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">