ETV Bharat / sitara

ആഷിക് ഉസ്‌മാന്‍റെ നിർമാണത്തിൽ ഷൈൻ ടോം ചാക്കോ ചിത്രം; ചിത്രീകരണം ആരംഭിച്ചു - fefka

ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദീകരണങ്ങളൊന്നും നിർമാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടില്ല. ഫെഫ്‌കയും ആഷിക് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിന് പിന്തുണയറിയിച്ചിട്ടുണ്ട്.

ആഷിക് ഉസ്‌മാൻ  ആഷിക് ഉസ്‌മാന്‍റെ നിർമാണം  ഷൈൻ ടോം ചാക്കോ ചിത്രം  ചിത്രീകരണം ആരംഭിച്ചു  എറണാകുളം  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ  ഖാലിദ് റഹ്മാൻ  Aashiq Usman's new movie  production started in Kochi  shine tom chako  khalid rahman  fefka  kerala production
ആഷിക് ഉസ്‌മാന്‍റെ നിർമാണത്തിൽ ഷൈൻ ടോം ചാക്കോ ചിത്രം
author img

By

Published : Jun 22, 2020, 4:48 PM IST

എറണാകുളം: ആഷിക് ഉസ്മാൻ നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പുതിയ സിനിമകൾ തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നിർദേശത്തിനിടെയാണ് കൊച്ചിയിൽ ചിത്രീകരണം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണങ്ങളൊന്നും നിർമാതാവ് അസോസിയേഷനെ അറിയിച്ചിട്ടില്ല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകനാവുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളം കുണ്ടന്നൂരിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രം ഒടിടി പ്ലാറ്റഫോമുകളിൽ റിലീസിന് എത്തുമെന്നാണ് സൂചന. അഞ്ചാം പാതിര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് ആഷിക് ഉസ്‌മാൻ.

നിലവിൽ മുടങ്ങി കിടക്കുന്ന അറുപതിലധികം സിനിമകൾ പൂർത്തികരിച്ച ശേഷം, പുതിയ സിനിമകൾ തുടങ്ങാമെന്നാണ് നിർമാതാക്കളുടെ നിലപാട്. ഇതിന് വിപരീതമായി പുതിയ സിനിമയുമായി രംഗത്തിറങ്ങിയ ആഷിക് റഹ്മാനെ പിന്തിരിപ്പിക്കാൻ നിർമാതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ന് തന്നെ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. സാങ്കേതിക പ്രവർത്തകരുടെ പിന്തുണയും സിനിമാ ചിത്രീകരണത്തിന് ലഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിനെ എതിർക്കാനാവില്ല എന്നാണ് ഫെഫ്‌കയുടെ തീരുമാനം. പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കരുതെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചതിനെതിരെ ഹാഗർ, വാരിയംകുന്നൻ സിനിമകളുടെ നിർമാണം തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ ആഷിക് അബുവും രംഗത്തെത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിന് ഫേസ്‌ബുക്കിലൂടെ പിന്തുണയറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.