കൊവിഡ് പ്രതിസന്ധിയിൽ നീങ്ങുന്ന കുടുംബത്തിന്‍റെ കഥയാണ് ആർക്കറിയാം പറയുന്നത്. സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത മലയാള ചിത്രത്തിൽ പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്ത ആർക്കറിയാം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.
നീ സ്ട്രീമിലൂടെയും റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിലൂടെയുമാണ് ആർക്കറിയാം ഒടിടി റിലീസിന് ഒരുങ്ങുന്നത്. നാളെ ചിത്രം നീ സ്ട്രീമിൽ പ്രദർശനം തുടങ്ങും. മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിൽ സിനിമ ഉടൻ സംപ്രേഷണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു പ്രദർശനം എന്നതിനാൽ സിനിമയ്ക്ക് തിയറ്ററുകളിൽ വലിയ കളക്ഷൻ നേടാനായില്ല. എന്നാൽ, ചിത്രം കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് പങ്കുവച്ചത്.
![ആർക്കറിയാം നീ സ്ട്രീം സിനിമ വാർത്ത ആർക്കറിയാം റൂട്ട്സ് എന്‍റർടെയ്ൻമെന്‍റ് വാർത്ത nee stream roots entertainment malayalam films news nee stream aarkkariyam malayalam movie news latest aarkkariyam malayalam movie roots entertainment release news latest biju menon parvathy sharafudeen news ബിജു മേനോൻ ആർക്കറിയാം നീ സ്ട്രീം റിലീസ് വാർത്ത ആർക്കറിയാം റൂട്ട്സ് എന്‍റർടെയ്ൻമെന്‍റ് റിലീസ് വാർത്ത പാർവതി തിരുവോത്ത് ഷറഫുദ്ദീൻ സിനിമ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/11776793_arakkariyam.jpg)
More Read: ചിരമഭയമീ ഭവനം: 'ആർക്കറിയാം' ആദ്യ വീഡിയോ ഗാനമെത്തി
മഹേഷ് നാരായണൻ എഡിറ്റിങും ജി ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സംവിധായകൻ സാനു ജോൺ വർഗീസും രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവരും ചേർന്നാണ്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്‌സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിച്ചത്.