തിരുവനന്തപുരം: അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന സൂപ്പർതാരം മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഓട്ടിസം ബാധിതനായ ആരാധകന്‍റെ പാട്ട്. മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ എം.ജി ശ്രീകുമാർ പാടിയ പാട്ടുകളോട് മാത്രമാണ് ബബ്‌ലു എന്ന ഈ പതിനേഴുകാരന് പ്രിയം. കരോക്കെയുടെ പശ്ചാത്തലത്തിൽ ഈ പാട്ടുകളിലെ ഗായകനായും ഗായികയായും ബബ്‌ലു ഒറ്റക്ക് തിളങ്ങും.
റേഡിയോയാണ് ബബ്‌ലുവിന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ. ഇഷ്ടപ്പെട്ട പാട്ടുകൾ താളവട്ടത്തിലെ പൊൻ വീണേ, ചിത്രത്തിലെ ദൂരെ കിഴക്കുദിക്കും എന്നീ ഗാനങ്ങളാണ്. ഭിന്നശേഷിക്കാർക്കായുള്ള സർക്കാരിന്‍റെ അനുയാത്ര പദ്ധതിയിൽ അംഗമാണ് ബബ്‌ലു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റിലെ ഡിഫറന്‍റ് ആർട് സെന്‍ററിലെ സ്ഥിരം പാട്ടുകാരനും.