ETV Bharat / sitara

ഈ വരവില്‍ ഇവര്‍ ഒന്നിക്കുമോ?.. 96ന് രണ്ടാം ഭാഗം വരുന്നു - 96ന് രണ്ടാം ഭാഗം

96 movie second part is confirmed: തമിഴ്‌ പിആര്‍ഒ ക്രിസ്‌റ്റഫര്‍ കനകരാജ്‌ ആണ് 96ന് രണ്ടാം ഭാഗം വരുന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്‌. സി പ്രേം കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.

96 movie second part is confirmed  96ന് രണ്ടാം ഭാഗം  ഈ വരവില്‍ ഇവര്‍ ഒന്നിക്കുമോ
ഈ വരവില്‍ ഇവര്‍ ഒന്നിക്കുമോ?
author img

By

Published : Feb 2, 2022, 12:47 PM IST

96 movie second part is confirmed: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിജയ്‌ സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ റൊമാന്‍റിക്‌ ചിത്രമാണ് 96. സി.പ്രേം കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം വന്‍ വിജയം നേടിയിരുന്നു. ഇപ്പോള്‍ 96ന് രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌ പിആര്‍ഒ ക്രിസ്‌റ്റഫര്‍ കനകരാജ്‌ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്‌. സി പ്രേം കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. രണ്ടാം ഭാഗം തിരക്കഥയ്‌ക്ക്‌ വിജയ്‌ സേതുപതി സമ്മതം മൂളിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

അതേസമയം ക്രിസ്‌റ്റഫര്‍ കനകരാജിന്‍റെ പോസ്‌റ്റിന്‌ താഴെ വന്ന കമന്‍റുകള്‍ അണിയറപ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയിരിക്കുകയാണ്. 96ന്‌ രണ്ടാം ഭാഗത്തിന്‍റെ ആവശ്യം ഇല്ല എന്നും ചിത്രം നല്ല രീതിയിലാണ് അവസാനിച്ചതെന്നും അതില്‍ ഇനിയും പുന:സൃഷ്‌ടിയുടെ ആവശ്യമില്ലെന്നുമാണ് പ്രേക്ഷക പ്രതികരണം. കൂടുതല്‍ പേരുടെയും അഭിപ്രായം 96ന്‌ രണ്ടാം ഭാഗത്തിന്‍റെ ആവശ്യമില്ല എന്നാണ്.

1996 ബാച്ചിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 22 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒന്നിക്കുന്നതാണ് ചിത്ര പശ്ചാത്തലം. രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ്‌ സേതുപതി അവതരിപ്പിച്ചത്‌. ജാനു എന്ന കഥാപാത്രത്തെ തൃഷയും അവതരിപ്പിച്ചു.

വിജയ്‌ സേതുപതി-തൃഷ കെമിസ്‌ട്രി പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നായ ഈ കെമിസ്‌ട്രിയെ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

Also Read: ഒടുവില്‍ മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവിനെ കണ്ടെത്തി..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.