തിരുവനന്തപുരം : താര പ്രഭയില്‍ രാജമൗലി ചിത്രം ആര്.ആര്.ആറിന്റെ പ്രീ ലോഞ്ച്ര് തിരുവനന്തപുരം ഉദയ് പാലസില്‍ നടന്നു. സംവിധായകന് രൗജമൗലി ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി ഏഴിനാണ് സിനിമയുടെ റിലീസ്. മന്ത്രി ആന്റണി രാജു പ്രീ ലോഞ്ച് ഉദ്ഘാടനം ചെയ്തു.
Also Read: ആർആർആർ : പാന്‍ ഇന്ത്യന്‍ ചിത്രത്തിന് താരങ്ങളല്ല കഥയാണ് പ്രധാനമെന്ന് എസ്എസ് രാജമൗലി
സിനിമയെ വരവേല്‍ക്കാനുള്ള കേരളത്തിന്റെ ആവേശത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന് രാജമൗലി അഭിനേതാക്കളായ രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുടെ പ്രസംഗം.
നടന് ടൊവിനോ തോമസും ചടങ്ങിൽ പങ്കെടുത്തു. ഷിബു തമീന്‍സിന്റെ എച്ച്.ആര് പിക്ചേഴ്സാണ് ആര്‍ആര്‍ആര്‍ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍.