ETV Bharat / sitara

Marakkar | Vijay Sethupathi |'തല'ക്ക് ശേഷം 'മരക്കാര്‍' സെറ്റില്‍ മറ്റൊരു അതിഥി കൂടി,വീഡിയോ - മോഹന്‍ലാല്‍ മരക്കാര്‍

'മരക്കാര്‍' (Marakkar Arabikkadalinte Simham) സെറ്റില്‍ അതിഥിയായി മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി (Vijay Sethupathi). സെറ്റിലെത്തിയ താരത്തെ മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) ചേര്‍ന്ന് സ്വീകരിച്ചു

Vijay Sethupathi surprise visit in Marakkar location  Marakkar location video  Vijay Sethupathi surprise visit  Vijay Sethupathi surprise visit in Marakkar  Marakkar location  Vijay Sethupathi  Ajith surprise visit in Marakkar  'തല'ക്ക് ശേഷം 'മരക്കാര്‍' സെറ്റില്‍ വിജയ് സേതുപതി  Marakkar Arabikaadalinte Simham  Marakkar  Mohanlal Priyadarshan  വിജയ്‌ സേതുപതി  മോഹന്‍ലാല്‍ മരക്കാര്‍  മരക്കാര്‍ അറബികടലിന്‍റെ സിംഹം  മരക്കാര്‍
Marakkar | Vijay Sethupathi 'തല'ക്ക് ശേഷം 'മരക്കാര്‍' സെറ്റില്‍ മറ്റൊരു അതിഥി കൂടി... വീഡിയോ പുറുത്ത്
author img

By

Published : Nov 18, 2021, 8:16 PM IST

'മരക്കാര്‍' (Marakkar Arabikkadalinte Simham) സെറ്റില്‍ അതിഥിയായി മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി (Vijay Sethupathi). പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ (Mohanlal Priyadarshan) കൂട്ടുകെട്ടിലുള്ള ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' (Marakkar Arabikaadalinte Simham). പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം റിലീസിനോടടുക്കുമ്പോള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

'മരക്കാര്‍' സെറ്റില്‍ വിജയ്‌ സേതുപതി എത്തിയിരിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് 'മരക്കാര്‍' ലൊക്കേഷനിലെത്തിയ താരത്തിന്‍റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. സെറ്റിലെത്തിയ താരത്തെ മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) ചേര്‍ന്ന് സ്വീകരിക്കുന്നതും മറ്റ് അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാവുക.

  • " class="align-text-top noRightClick twitterSection" data="">

Also Read:Simbu Crying Speech |'ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്' ; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു

നേരത്തെ തല അജിത്തും (Ajith Kumar) 'മരക്കാര്‍' സെറ്റിലെത്തിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'മരക്കാര്‍' ചിത്രീകരണം നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് (Hyderabad Film City) അജിത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്.

സെറ്റിലുള്ള ഏവരെയും കണ്ട് പരിചയപ്പെട്ടതിന് ശേഷമായിരുന്നു താരത്തിന്‍റെ മടക്കം. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ എന്നീ താരങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമ പ്രവര്‍ത്തകരുമായി താരം കുശലം പറഞ്ഞ ശേഷമാണ് മടങ്ങിയത്.

100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. ആശിര്‍വാദ്‌ സിനിമാസ് (Aashirvad Cinemas), മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (Moonshot Entertainment), കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് (Confidence Group) എന്നീ ബാനറുകളിലാണ് നിര്‍മാണം.

ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'മരക്കാര്‍' റിലീസ് (Marakkar release) ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍ (Mohanlal fans).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.