ETV Bharat / sitara

ഇതാണ് ആ സർപ്രൈസ്; കോമ്രേഡ് ആന്തവുമായി ദുല്‍ഖറും സേതുപതിയും വിജയ് ദേവരകൊണ്ടയും - കോമ്രേഡ് ആന്തം

ചിത്രത്തിന്‍റെ മലയാളം പതിപ്പിന് വേണ്ടി ദുൽഖർ പാടിയപ്പോൾ തമിഴ് പതിപ്പിന് വേണ്ടിയാണ് വിജയ് സേതുപതിയുടെ പാട്ട്.

ഇതാണ് ആ സർപ്രൈസ്; കോമ്രേഡ് ആന്തവുമായി ദുല്‍ഖറും സേതുപതിയും വിജയ് ദേവരകൊണ്ടയും
author img

By

Published : Jul 18, 2019, 6:04 PM IST

'ദുൽഖറും ഞാനും ചേർന്ന് നിങ്ങൾക്കായി ഒരു വലിയ സർപ്രൈസ് ഒരുക്കുന്നു', എന്ന നടൻ വിജയ് ദേവരകൊണ്ടയുടെ ട്വീറ്റർ പോസ്റ്റ് വന്നത് മുതല്‍ അതെന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണോ സർപ്രൈസ് എന്ന് പോലും ആരാധകർ ചിന്തിച്ചുക്കൂട്ടി. ഒടുവില്‍ ആകാംഷകൾക്ക് വിരാമമിട്ട് ആ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം.

  • " class="align-text-top noRightClick twitterSection" data="">

സിനിമയല്ല, വിജയ് ദേവരകൊണ്ടക്ക് വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ഡിയർ കോമ്രേഡ‌ിന് വേണ്ടിയാണ് ദുൽഖർ പിന്നണി പാടിയിരിക്കുന്നത്. മൂന്ന് ഭാഷകളിൽ ഇറക്കുന്ന ചിത്രത്തിലെ ​ഗാനത്തിന്‍റെ മലയാളം പതിപ്പാണ് ദുൽഖർ ആലപിച്ചിരിക്കുന്നത്. 'കോമ്രേഡ് ആന്തം' എന്ന പേരിലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് പതിപ്പ് ആലപിച്ചിരിക്കുന്നത് നടൻ വിജയ് സേതുപതിയാണ്. വിജയ് ദേവേരകൊണ്ട തന്നെയാണ് തെലുങ്ക് പതിപ്പിന് വേണ്ടി പാടിയിരിക്കുന്നത് . ജസ്റ്റിൻ പ്രഭാകരാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ മാസം 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും. റിലീസിന് മുന്നോടിയായി ബംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മ്യൂസിക് ഫെസ്റ്റിവലും അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

Intro:Body:

ഇതാണ് ആ സർപ്രൈസ്; കോമ്രേഡ് ആന്തവുമായി ദുല്‍ഖറും സേതുപതിയും വിജയ് ദേവരകൊണ്ടയും

ചിത്രത്തിന്റെ മലയാളം പതിപ്പിനു വേണ്ടി ദുൽഖർ പാടിയപ്പോൾ തമിഴ് പതിപ്പിനു വേണ്ടിയാണ് വിജയ് സേതുപതിയുടെ പാട്ട്. 

'ദുൽഖറും ഞാനും ചേർന്ന് നിങ്ങൾക്കായി ഒരു വലിയ സർപ്രൈസ് ഒരുക്കുന്നു', എന്ന നടൻ വിജയ് ദേവരകൊണ്ടയുടെ ട്വീറ്റർ പോസ്റ്റ് വന്നത് മുതല്‍ അതെന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണോ സർപ്രൈസ് എന്ന് പോലും ആരാധകർ ചിന്തിച്ചുക്കൂട്ടി. ഒടുവില്‍ ആകാംഷകൾക്ക് വിരാമമിട്ട് ആ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം. 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ഡിയർ കോമ്രേഡ‌ിന് വേണ്ടിയാണ് ദുൽഖർ പിന്നണി പാടിയിരിക്കുന്നത്. മൂന്ന് ഭാഷകളിൽ ഇറക്കുന്ന ചിത്രത്തിലെ ​ഗാനത്തിന്റെ മലയാളം പതിപ്പാണ് ദുൽഖർ ആലപിച്ചിരിക്കുന്നത്. കോമ്രേഡ് ആന്തം എന്ന പേരിലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് പതിപ്പ് ആലപിച്ചിരിക്കുന്നത് നടൻ വിജയ് സേതുപതിയാണ്. തെലുങ്ക് പതിപ്പിന് വേണ്ടി പാടിയിരിക്കുന്നത് വിജയ് ദേവേരകൊണ്ട തന്നെയാണ്. ജസ്റ്റിൻ പ്രഭാകരന്‍റേതാണ് സംഗീതം. 

രശ്മിക മന്ദാന നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ മാസം 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും. റിലീസിന് മുന്നോടിയായി ബംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മ്യൂസിക് ഫെസ്റ്റിവല്‍ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.