ETV Bharat / sitara

പ്രണയ ജോഡികളായി ആസിഫും പാര്‍വതിയും! 'ഉയരെ' ഓഡിയോ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു - ആസിഫ് അലി

കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ 'ഉയരെ'യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. ചിത്രത്തിലെ 'നീ മുകിലോ' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയും പുറത്തുവിട്ടു.

uyare
author img

By

Published : Apr 7, 2019, 7:38 PM IST

ആസിഫ് അലി, പാർവതി, ടൊവീനോ തോമസ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന 'ഉയരെ'യുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

  • " class="align-text-top noRightClick twitterSection" data="">

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വതി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും ടൊവിനോ തോമസുമാണ് നായകന്മാർ. ഉയരെയുടെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗോപി സുന്ദറിൻ്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറും വിജയ് യേശുദാസും ചേർന്നാലപിച്ച 'നീ മുകിലോ' എന്ന പാട്ടാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിൻ്റേതാണ് വരികൾ.

ബോബി - സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പ്രതാപ് പോത്തൻ, സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരയ്ക്കാർ, ഭഗത് മാനുവൽ, ഇർഷാദ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. എപ്രില്‍ 26ന് ഉയരെ തിയറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.