ETV Bharat / sitara

നാഗാർജുനയുടെ ഫാം ഹൗസില്‍ അഴുകിയ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു - Unidentified body found at Nagarjuna's farmhouse

മൃതദേഹത്തിന് ആറ് മാസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ഫാംഹൗസില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

നാഗാർജുന
author img

By

Published : Sep 20, 2019, 9:20 AM IST

ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ നിന്നും അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫാംഹൗസില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധത്തെത്തുടര്‍ന്ന് ഇവര്‍ ഫാംഹൗസ് തുറന്ന് നോക്കിയപ്പോള്‍, മുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെയും വില്ലേജ് റവന്യൂ ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ചക്കലി പാണ്ടു എന്ന യുവാവിന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് താരം ഈ സ്ഥലം വാങ്ങിയത്. ഇവിടെ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരമെന്ന് കുടുംബം സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/state/telangana/unidentified-body-found-at-nagarjunas-farmhouse/na20190919212455199

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.