ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നടന്‍ ടൊവിനോ തോമസ് ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഓസ്‌കര്‍ സദസ്സില്‍ മറ്റുള്ളവര്‍ക്കൊപ്പമിരിക്കുന്ന ടൊവിനോയുടെ ചിത്രമായിരുന്നു അത്. എന്നാല്‍ ഇത് താരത്തിന്‍റെപുതിയ ചിത്രമായ ‘ആന്‍റ്ദി ഓസ്‌കാര്‍ ഗോസ് ടു’വിന്‍റെരണ്ടാമത്തെ പോസ്റ്ററാണ്. പോസ്റ്റിനൊപ്പം എല്ലാ ഓസ്‌കര്‍ വിജയികള്‍ക്കും ടൊവിനോ അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്‍റെവേഷത്തിലാണ് ടൊവിനോ എത്തുന്നത്. അനു സിത്താരയാണ് നായിക. പത്രപ്രവവര്‍ത്തകയായാണ് അനു സിത്താര ചിത്രത്തില്‍ വേഷമിടുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിന്ശേഷം അനു സിത്താരയും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
- " class="align-text-top noRightClick twitterSection" data="">
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രത്തിന്സംഗീതം നല്‍കിയിരിക്കുന്നത്ബിജിബാല്‍ ആണ്. കാനഡയായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. മധു അമ്പാട്ടാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അലെന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.