പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായിപ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ ഇന്ന് രാത്രി ഒമ്പത് മണിക്ക് റിലീസ് ചെയ്യും.
തനിക്ക് ലൂസിഫറില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം എന്ന അടിക്കുറിപ്പോടെ പൃഥ്വി ഇൻസ്റ്റഗ്രമില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് സുപ്രിയ നല്‍കിയ കമന്‍റാണ് ഇപ്പോൾ വൈറലാകുന്നത്. 'രാജുവേട്ടാ കട്ട വെയ്റ്റിംഗ്' എന്നായിരുന്നു സുപ്രിയയുടെ കമന്‍റ്. അതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. 'ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി' എന്നാണ് താരം ഭാര്യക്ക് നല്‍കിയ മറുപടി.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ ദിവസം ലൂസിഫറിന്‍റെ 'എല്‍' എന്ന അക്ഷരം പ്രിന്‍റ് ചെയ്ത് പൃഥ്വിയുടെ ഒപ്പിട്ട തൊപ്പികളുമണിഞ്ഞ് സുപ്രിയയും മകൾ അലംകൃതയും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഈ തൊപ്പികൾ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകർ.
അതേസമയം ചിത്രത്തിന്‍റെകഥയെ കുറിച്ചോ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത്പറയാതെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെസസ്പെന്‍സ് സ്വഭാവം നിലനിര്‍ത്തുകയാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്‍കിയിരിക്കുന്നത്.