നെറ്റ്‌ഫ്ലിക്‌സിന്‍റെ കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സീരീസ് സ്‌ക്വിഡ് ഗെയിമിന് ആരാധകര്‍ ഏറെയാണ്. സ്‌ക്വിഡ് ഗെയിം ആദ്യ എപ്പിസോഡിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യൂക് സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആദ്യ ഭാഗത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച സ്വീകരണവും രണ്ടാം സീസണിനുള്ള പ്രചോദനമെന്ന് ഹ്വാങ് ഡോങ് ഹ്യൂക് അറിയിച്ചു. സീരീസിന്‍റെ ക്രിയേറ്ററും രചയിതാവും കൂടിയാണ് ഹ്വാങ് ഡോങ് ഹ്യൂക്.
'സീരീസിന്‍റെ രണ്ടാം ഭാഗം വേണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. എന്നാല്‍ അതിന് വേണ്ടി തങ്ങള്‍ സമ്മര്‍ദ്ദം നേരിട്ടിട്ടില്ല. മറിച്ച് വലിയ ഡിമാന്‍റും സ്‌നേഹവുമാണ് ഉണ്ടായത്. എന്‍റെ തലയ്‌ക്കകത്താണ് ഇപ്പോള്‍ അത്. എപ്പോഴാണെന്നും എങ്ങനെയാണെന്നുമൊക്കെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഇക്കാര്യം ഉറപ്പ് നല്‍കാനാവും. സ്‌ക്വിഡ് ഗെയിം കഥാപാത്രം ജി ഹുന്‍ തിരിച്ചെത്തും. അദ്ദേഹം ലോകത്തിന് വേണ്ടി ചിലത് ചെയ്യും'.- ഹ്വാങ് ഡോങ് ഹ്യൂക് പറഞ്ഞു.
ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസ് എന്ന റെക്കോര്‍ഡ് സ്‌ക്വിഡ് ഗെയിമിന് മാത്രം സ്വന്തം. എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു കൊണ്ടായിരുന്നു സ്‌ക്വിഡ് ഗെയിം ചരിത്രം കുറിച്ചത്. റിലീസ് ചെയ്‌ത് ഒരു മാസത്തിനകം തന്നെ 111 മില്യണ്‍ കാഴ്‌ച്ചക്കാരായിരുന്നു സ്‌ക്വിഡ് ഗെയിമിന്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമൊട്ടാകെ ആരാധകരെ നേടിക്കൊടുത്ത സീരീസ് കൂടിയാണിത്.
സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. പണത്തിന് അങ്ങേയറ്റം ആവശ്യമുള്ള 456 പേര്‍ കുട്ടികള്‍ കളിക്കുന്ന ചില കളികള്‍ കളിക്കുകയും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സ്‌ക്വിഡ് ഗെയിമിന്‍റെ ഇതിവൃത്തം. റെഡ് ലൈറ്റ്, ഹെല്‍, ദ മാന്‍ വിത്ത് ദ അംബ്രെല്ല, സ്‌റ്റിക് ടു ദ ടീം, എ ഫെയര്‍ വേള്‍ഡ്, കുംഭ്, വിഐപീസ്, ഫ്രണ്ട് മാന്‍, വണ്‍ ലക്കി ഡേ എന്നിങ്ങനെ ഒണ്‍പത് എപ്പിസോഡുകളായിരുന്നു സ്‌ക്വിഡ് ഗെയിമിന്. സെപ്‌റ്റംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്.
Also Read: Jai Bhim: കരുതലായി സിനിമലോകം: യഥാര്‍ഥ സിങ്കിണിക്ക് 10 ലക്ഷം നിക്ഷേപിച്ച് സൂര്യ