ETV Bharat / sitara

റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിവാക്കി; ഇന്ന് ബോളിവുഡിലെ മിന്നും താരം - സാന്യ മല്‍ഹോത്ര

ദംഗലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ സിങിന്‍റെ രണ്ട് മക്കളില്‍ ഒരാളുടെ വേഷമായിരുന്നു സാനിയക്ക്. പ്രശസ്ത ഗുസ്തി താര കുടുംബമായ ഫോഘട്ട് ഫാമിലിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗല്‍.

റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിവാക്കി; ഇന്ന് ബോളിവുഡിലെ മിന്നും താരം
author img

By

Published : Mar 13, 2019, 1:27 AM IST

മുംബൈ: ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും പട്ടാക്ക, ബദായ് ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്നെ അടയാളപ്പെടുത്തുകയും ചെയ്ത താരമാണ് സാനിയ മല്‍ഹോത്ര. അഭിനയമികവിലൂടെ എന്ന പോലെ തന്നെ തന്‍റെനൃത്തമികവ് കൊണ്ടും ആരാധകരെ സൃഷ്ടിക്കാന്‍ സാനിയക്ക് സാധിച്ചിട്ടുണ്ട്.

തന്‍റെനൃത്ത ജീവിതത്തെ കുറിച്ച് സാനിയ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ന് സിനിമാ ലോകത്തും ചര്‍ച്ചയാവുകയാണ്. 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം തനിക്ക് നൃത്തത്തോടുള്ള സ്‌നേഹത്തെ കുറിച്ച് മനസ് തുറന്നത്. അഭിനേതാവുന്നതിന് മുമ്പ് സാനിയയുടെ മനസില്‍ കടന്ന് കൂടിയതായിരുന്നു ലോകം അറിയുന്ന നര്‍ത്തകിയാവുക എന്ന മോഹം. ഇതിനായി താരം റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ തന്‍റെ‘കഥ’ക്ക്സെന്‍റിമെന്‍റല്‍ വാല്യൂ ഇല്ലെന്ന് പറഞ്ഞ പ്രശസ്തമായൊരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കിയ കഥയാണ് സാനിയ തുറന്ന്പറഞ്ഞിരിക്കുന്നത്.

''ഡാന്‍സ് എന്‍റെആത്മാവാണ്. അഭിനേത്രിയാവണമെന്ന ആഗ്രഹത്തോളം തന്നെ. പണ്ട് ഇതിനെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കേള്‍ക്കുന്നവര്‍ കളിയാക്കുമെന്ന് കരുതി. അന്ന് കണ്ട വഴിയായിരുന്നു ഡാന്‍സിലൂടെ സിനിമയിലെത്തുക എന്നത്. ഇതിന് വേണ്ടിയാണ് 'ഡാന്‍സ് ഇന്ത്യ ഡാന്‍സ്' റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നത്. എന്‍റെഡാന്‍സ് അവര്‍ക്കെല്ലാം ഇഷ്ടമായി. എന്നാല്‍ എനിക്ക് മതിയായ, ആളെ പിടിക്കാനുള്ള കഥയില്ലെന്ന് പറഞ്ഞ് അവരെന്നെപുറത്താക്കുകയായിരുന്നു” സാനിയ പറയുന്നു.

എന്നാല്‍ തളര്‍ന്ന് മടങ്ങാന്‍ സാനിയ കൂട്ടാക്കിയില്ല. മുംബൈയില്‍ തന്നെ തുടരാനും അവസരങ്ങള്‍ തേടാനും സാനിയ തീരുമാനിച്ചു.”ഞാന്‍ ഓഡിഷനുകള്‍ തേടിയിറങ്ങി. പക്ഷെ അത് കഠിനമായിരുന്നു. പലപ്പോഴും നിര്‍ത്തി പോകാന്‍ തോന്നി. പതിയെ കാര്യങ്ങളൊക്കെ പഠിച്ചു. കാസ്റ്റിങ് ഡയറക്ടറുമാരുമായി ബന്ധം സ്ഥാപിച്ചു. പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു'',താരം കൂട്ടിച്ചേര്‍ത്തു.

``അങ്ങനെ ആത്മവിശ്വാസമുണ്ടാക്കി എടുക്കുകയായിരുന്നു. ഇനി എന്നെ തന്നെ സംശയിക്കില്ലെന്ന് ഉറപ്പിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദംഗലിന്‍റെഓഡിഷനില്‍ എത്തി” താരം പറയുന്നു.

ദംഗലില്‍ സാനിയയേക്കാള്‍ പ്രധാന്യം സനയുടെ കഥാപാത്രത്തിനായിരുന്നു. എന്നാല്‍ തന്‍റെകഴിവ് രേഖപ്പെടുത്താന്‍ സാനിയക്ക് സാധിച്ചു. പിന്നീട് വിശാല്‍ ഭരദ്വാജിന്‍റെപട്ടാക്കയിലൂടെ സാനിയ വീണ്ടും ശ്രദ്ധ നേടി. നവാസുദ്ദീന്‍ സിദ്ധിഖിയോടൊപ്പമുള്ള ഫോട്ടോഗ്രാഫാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഫിലിം ഫെസ്റ്റിവുകളില്‍ മികച്ച അഭിപ്രായം ലഭിച്ചിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Intro:Body:

റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിവാക്കി ഇന്ന് ബോളിവുഡിലെ മിന്നും താരം

മുംബൈ: ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും പട്ടാക്ക, ബദായ് ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്നെ അടയാളപ്പെടുത്തുകയും ചെയ്ത താരമാണ് സാനിയ മല്‍ഹോത്ര. അഭിനയമികവിലൂടെ എന്ന പോലെ തന്നെ തന്റെ നൃത്തമികവ് കൊണ്ടും ആരാധകരെ സൃഷ്ടിക്കാന്‍ സാനിയക്ക് സാധിച്ചിട്ടുണ്ട്. 

തന്റെ നൃത്ത ജീവിതത്തെ കുറിച്ച് സാനിയ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ന് സിനിമാ ലോകത്തും ചര്‍ച്ചയാവുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം തനിക്ക് നൃത്തത്തോടുള്ള സ്‌നേഹത്തെ കുറിച്ച് മനസ് തുറന്നത്. അഭിനേതാവുന്നതിന് മുമ്പ് സാനിയയുടെ മനസില്‍ കടന്ന് കൂടിയതായിരുന്നു ലോകം അറിയുന്ന നര്‍ത്തകയാവുക എന്ന മോഹം. ഇതിനായി താരം റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ തന്റെ ‘കഥ’യ്ക്ക് സെന്റിമെന്റല്‍ വാല്യൂ ഇല്ലെന്ന് പറഞ്ഞ പ്രശസ്തമായൊരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കിയ കഥയാണ് സാനിയ തുറന്നു പറഞ്ഞിരിക്കുന്നത്.

''ഡാന്‍സ് എന്റെ ആത്മാവാണ്. അഭിനേത്രിയാവണമെന്ന ആഗ്രഹത്തോളം തന്നെ. പണ്ട് ഇതിനെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കേള്‍ക്കുന്നവര്‍ കളിയാക്കുമെന്ന് കരുതി. അന്ന് കണ്ട വഴിയായിരുന്നു ഡാന്‍സിലൂടെ സിനിമയിലെത്തുക എന്നത്. ഇതിന് വേണ്ടിയാണ് ഡാന്‍സ് ഇന്ത്യ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നത്. എന്റെ ഡാന്‍സ് അവര്‍ക്കെല്ലാം ഇഷ്ടമായി. എന്നാല്‍ എനിക്ക് മതിയായ, ആളെ പിടിക്കാനുള്ള കഥയില്ലെന്ന് പറഞ്ഞ് അവരെന്ന പുറത്താക്കുകയായിരുന്നു” സാനിയ പറയുന്നു. 

എന്നാല്‍ തളര്‍ന്ന് മടങ്ങാന്‍ സാനിയ കൂട്ടാക്കിയില്ല. മുംബൈയില്‍ തന്നെ തുടരാനും അവസരങ്ങള്‍ തേടാനും സാനിയ തീരുമാനിച്ചു.”ഞാന്‍ ഓഡിഷനുകള്‍ തേടിയിറങ്ങി. പക്ഷെ അത് കഠിനമായിരുന്നു. പലപ്പോഴും നിര്‍ത്തി പോകാന്‍ തോന്നി. പതിയെ കാര്യങ്ങളൊക്കെ പഠിച്ചു. കാസ്റ്റിങ് ഡയറക്ടറുമാരുമായി ബന്ധം സ്ഥാപിച്ചു. പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ഒരു വര്‍ഷം 10 പരസ്യത്തില്‍ വരെ അഭിനയിച്ചു.” താരം കൂട്ടിച്ചേര്‍ത്തു.

``അങ്ങനെ ആത്മവിശ്വാസമുണ്ടാക്കി എടുക്കുകയായിരുന്നു. ഇനി എന്നെ തന്നെ സംശയിക്കില്ലെന്ന് ഉറപ്പിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദംഗലിന്റെ ഓഡിഷനില്‍ എത്തി” താരം പറയുന്നു. ദംഗലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ സിങിന്റെ രണ്ട് മക്കളില്‍ ഒരാളായിരുന്നു സാനിയ. പ്രശസ്ത ഗുസ്തി താര കുടുംബമായ ഫോഘട്ട് ഫാമിലിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗല്‍. 

ദംഗലില്‍ സാനിയയേക്കാള്‍ പ്രധാന്യം സനയുടെ കഥാപാത്രത്തിനായിരുന്നു. എന്നാല്‍ തന്റെ കഴിവ് രേഖപ്പെടുത്താന്‍ സാനിയക്ക് സാധിച്ചു. പിന്നീട് വിശാല്‍ ഭരദ്വാജിന്റെ പട്ടാക്കയിലൂടെ സാനിയ വീണ്ടും ശ്രദ്ധ നേടി. നവാസുദ്ദീന്‍ സിദ്ധിഖിയോടൊപ്പമുള്ള ഫോട്ടോഗ്രാഫാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഫിലിം ഫെസ്റ്റിവുകളില്‍ മികച്ച അഭിപ്രായം ലഭിച്ചിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. 

പിന്നീട് ആമിന്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ സെക്‌സി ബലിയെ എന്ന ഗാനം കോറിയോഗ്രാഫ് ചെയ്ത് സാനിയയായിരുന്നു. തന്നെ സംശയിച്ചവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കുമുള്ള സാനിയയുടെ മറുപടിയായിരുന്നു അത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.