ETV Bharat / sitara

തിരിച്ചുവരവിനൊരുങ്ങി ബോളിവുഡിൻ്റെ 'റാണി' - റാണി മുഖർജി

മർദാനി 2വിലൂടെ റാണി മുഖർജി തിരിച്ചുവരവിനൊരുങ്ങുകയാണ്. ചിത്രത്തിൽ ക്രൈം ബ്രാഞ്ച് എസ് പിയായാണ് താരമെത്തുന്നത്.

rani1
author img

By

Published : Feb 17, 2019, 6:26 PM IST

പൊലീസ് ഓഫീസര്‍ ശിവാനി ശിവജി റോയിയായി റാണി മുഖര്‍ജി തിരികെ വരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'മര്‍ദാനി'യുടെ രണ്ടാം പതിപ്പിലൂടെയാണ് താരത്തിൻ്റെ തിരിച്ചു വരവ്. ചിത്രത്തിന്‍റെ ഷൂട്ടിങ് മാര്‍ച്ച് 18ഓടെ ആരംഭിക്കും. ആദ്യ ഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ ക്രൈം ബ്രാഞ്ച് എസ് പി ആയിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.

”മാര്‍ച്ചില്‍ മുംബൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുക. ശിവാനിയായി എത്തുന്നതിൻ്റെ ത്രില്ലിലാണ് റാണിയും. ചിത്രത്തില്‍ 21 വയസുകാരനായ വില്ലനെയാണ് റാണി നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം കംപ്ലീറ്റ് ത്രില്ലറായിരിക്കും” അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

'മർദാനി'യിൽ നിന്ന്
'മർദാനി'യിൽ നിന്ന്
താഹിര്‍ രാജ് ഭാസിന്‍ വില്ലനായെത്തിയ മർദാനി സംവിധാനം ചെയ്തത് പ്രദീപ് സര്‍ക്കാരാണ് . ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. രണ്ടാം ഭാഗത്തിൻ്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ആദ്യ ഭാഗത്തിൻ്റെ കഥ ഗോപിയുടേതായിരുന്നു.
undefined

റാണി അവസാനമായി അഭിനയിച്ച ചിത്രം 2018 ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്‍റെ സീറോയില്‍ അതിഥി താരമായും എത്തിയിരുന്നു. ''മർദാനിയുടെ രണ്ടാം ഭാഗത്തിലേക്ക് വിളിച്ചപ്പോൾ ഒരേ സമയം അത്ഭുതവും സന്തോവും തോന്നി. മനോഹരമായ സ്ക്രിപ്റ്റാണ് ഗോപിയുടേത്. മർദാനി എപ്പോഴും എൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയായിരിക്കും'', റാണി പറഞ്ഞു.

Intro:Body:

തിരിച്ചുവരവിനൊരുങ്ങി ബോളിവുഡിന്റെ റാണി

പൊലീസ് ഓഫീസര്‍ ശിവാനി ശിവജി റോയിയായി റാണി മുഖര്‍ജി തിരികെ വരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'മര്‍ദാനി'യുടെ രണ്ടാം പതിപ്പിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 18ഓടെ ആരംഭിക്കും. ആദ്യ ഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ ക്രൈം ബ്രാഞ്ച് എസ്പി ആയിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.

”മാര്‍ച്ചില്‍ മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ശിവാനിയായി എത്തുന്നതിന്റെ ത്രില്ലിലാണ് റാണിയും. ചിത്രത്തില്‍ 21 വയസുകാരനായ വില്ലനെയാണ് റാണി നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം കംപ്ലീറ്റ് ത്രില്ലറായിരിക്കും” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

താഹിര്‍ രാജ് ഭാസിന്‍ വില്ലനായെത്തിയ മർദാനി സംവിധാനം ചെയ്തത് പ്രദീപ് സര്‍ക്കാരാണ് . ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ആദ്യ ഭാഗത്തിന്റെ കഥ ഗോപിയുടേതായിരുന്നു.

റാണി അവസാനമായി അഭിനയിച്ച ചിത്രം 2018 ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്റെ സീറോയില്‍ അതിഥി താരമായുമെത്തിയിരുന്നു. ''മർദാനിയുടെ രണ്ടാം ഭാഗത്തിലേക്ക് വിളിച്ചപ്പോൾ ഒരേ സമയം അത്ഭുതവും സന്തോവും തോന്നി. മനോഹരമായ സ്ക്രിപ്റ്റാണ് ഗോപിയുടേത്. മർദാനി എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയായിരിക്കും'',  റാണി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.