ETV Bharat / sitara

മലയാളത്തില്‍ വീണ്ടുമൊരു സിനിമാ സമുച്ചയം - മലയാളത്തില്‍ വീണ്ടുമൊരു സിനിമാ സമുച്ചയം

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും

anthology
author img

By

Published : Sep 23, 2019, 2:50 PM IST

'കേരള കഫെ'യ്ക്കും 'അഞ്ച് സുന്ദരികള്‍'ക്കും 'ക്രോസ് റോഡി'നും ശേഷം മലയാളത്തില്‍ വീണ്ടുമൊരു ചലച്ചിത്ര സമുച്ചയം (anthology movie). ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകരായ രാജീവ് രവി, ആഷിക് അബു, വേണു, ജെയ് കെ എന്നിവരാണ്.

ഇതില്‍ പൃഥ്വിരാജ് ചിത്രം 'എസ്ര' സംവിധാനം ചെയ്ത ജെയ് കെ ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഏറെക്കുറെ പൂര്‍ത്തിയായതായാണ് വിവരം. എസ്രയുടെ ബോളിവുഡ് റീമേക്കിന്‍റെ ജോലികള്‍ ഉള്ളതിനാല്‍ ഫെബ്രുവരിയില്‍ തന്നെ അദ്ദേഹം ഈ സിനിമയുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി പോസ്റ്റ് പ്രൊഡക്ഷൻ മാത്രം അവശേഷിക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രം ലിംഗരാഷ്ട്രീയത്തിലൂന്നിയ അറുപതുകളിലൂടെയാണ് സഞ്ചരിക്കുന്നത്.

മറ്റ് മൂന്ന് സംവിധായകരും തങ്ങളുടെ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പ്രധാന ഷെഡ്യൂള്‍ ഇനിയും അവശേഷിക്കുന്നതായാണ് വിവരം. നാല് ചെറുസിനിമകളിലുമായി മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. ചിത്രങ്ങളിലെ അഭിനേതാക്കളും ഛായാഗ്രാഹകരും ആരെന്നതടക്കമുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏറെ വൈകാതെ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.