ജയ് ഭീം സിനിമയ്‌ക്ക് പ്രചോദനമായ പാര്‍വതിക്കും കുടുംബത്തിനും സഹായ ഹസ്‌തവുമായി നടന്‍ രാഘവ ലോറന്‍സ്. സൂര്യ നായകനായ ചിത്രത്തില്‍ 'സെന്‍ഗിണി' എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് നടന്‍ രാഘവ ലോറന്‍സ്. മാധ്യമങ്ങളിലൂടെ പാര്‍വതിയുടെ കുടുംബത്തിന്‍റെ കഷ്‌ടതയറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധനായി രംഗത്തെത്തുകയായിരുന്നു ലോറന്‍സ്.
ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടതെന്നും രാജാക്കണ്ണിന്‍റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നുവെന്നും ലോറന്‍സ് പറയുന്നു. ഒരു യൂട്യൂബ് ചാനലിലെ പ്രോഗ്രാമില്‍ നിന്നാണ് ഇവരുടെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് അറിഞ്ഞതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വാര്‍ത്ത ചെയ്‌ത മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടെന്നും രാഘവ ലോറന്‍സ് പറഞ്ഞു.
-
A house for Rajakannu’s family 🙏🏼 #JaiBhim #Suriya @Suriya_offl @2D_ENTPVTLTD @rajsekarpandian @tjgnan @jbismi14 @valaipechu pic.twitter.com/nJRWHMPeJo
— Raghava Lawrence (@offl_Lawrence) November 8, 2021 " class="align-text-top noRightClick twitterSection" data="
">A house for Rajakannu’s family 🙏🏼 #JaiBhim #Suriya @Suriya_offl @2D_ENTPVTLTD @rajsekarpandian @tjgnan @jbismi14 @valaipechu pic.twitter.com/nJRWHMPeJo
— Raghava Lawrence (@offl_Lawrence) November 8, 2021A house for Rajakannu’s family 🙏🏼 #JaiBhim #Suriya @Suriya_offl @2D_ENTPVTLTD @rajsekarpandian @tjgnan @jbismi14 @valaipechu pic.twitter.com/nJRWHMPeJo
— Raghava Lawrence (@offl_Lawrence) November 8, 2021
രാജാക്കണ്ണിന്‍റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വെച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. -രാഘവ ലോറന്‍സ് പറഞ്ഞു.
പാര്‍വതിയുടെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിക്കാനും നടന്‍ മറന്നില്ല. 28 വര്‍ഷം മുമ്പ് നടന്ന സംഭവം ലോകത്തിന് മുന്നില്‍ ചര്‍ച്ചാവിഷയമാക്കിയ ജയ്‌ഭീം ടീമിനെയും, ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ജ്ഞാനവേലിനെയും, ചന്ദ്രുവായി വേഷമിട്ട സൂര്യയെയും രാഘവ ലോറന്‍സ് അഭിനന്ദിച്ചു.
ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ താമസം. 'ജയ് ഭീമിലെ' 'സെന്‍ഗിണി' എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. ചിത്രത്തിലെ 'സെന്‍ഗിണി'യില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ ജീവിതം.
തൊണ്ണൂറുകളില്‍ ആദിവാസികളിലെ കുറവ വിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണമാണ് 'ജയ് ഭീമിന്' പ്രചോദനമേകിയത്. 1995ല്‍ മോഷണം ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ രാജാക്കണ്ണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടമാണ് ചിത്രപശ്ചാത്തലം. നടി ലിജോ മോളാണ് ചിത്രത്തില്‍ 'സെന്‍ഗിണി'യായി വേഷമിട്ടത്. ചിത്രത്തിലെ ലിജോ മോളുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നതാണ്.
ചിത്രം റിലീസായതോടെ പൊലീസ് ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്‍റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കുകയായിരുന്നു.
Also Read: KPAC ലളിത ആശുപത്രിയില്‍; ആരോഗ്യം വീണ്ടെടുക്കുന്നു എന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍