പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തിറക്കിയത്.
- " class="align-text-top noRightClick twitterSection" data="">
സസ്പെൻസും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ ലൂസിഫറിന് ശേഷം തിയേറ്ററുകളിലെത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ. മിമിക്രി രംഗത്ത് നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ. സസ്പെൻസും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തും. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നാദിർഷയാണ്. പൃഥ്വിരാജിന്‍റെ ഓണം റിലീസായി 'ബ്രദേഴ്സ് ഡേ' തിയേറ്ററുകളിലെത്തും.