ETV Bharat / sitara

ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാൻ ലാലേട്ടാ; മോഹൻലാലിനോട് പൃഥ്വിരാജ് - പൃഥ്വിരാജ്

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻ ലാലിനു പുറമേ ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാൻ ലാലേട്ടാ; മോഹൻലാലിനോട് പൃഥ്വിരാജ്
author img

By

Published : Mar 9, 2019, 8:41 PM IST

സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരിക്കാൻ തുടങ്ങിയ ചിത്രമാണ് പൃഥ്വിരാജിന്‍റെആദ്യ സംവിധാന സംരംഭവും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനുമായ 'ലൂസിഫർ'. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്‍പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:

‘ആദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ട് വളര്‍ന്നത് മുതല്‍ എന്‍റെആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നത് വരെ! കൂടുതല്‍ എന്ത് വേണം. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്‍റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്‍റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, മാലാ പാര്‍വതി, താരാ കല്യാണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്.

മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും നിർവഹിച്ചിരിക്കുന്നു.

Intro:Body:

ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാൻ ലാലേട്ടാ; മോഹൻലാലിനോട് പൃഥ്വിരാജ്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരിക്കാൻ തുടങ്ങിയ ചിത്രമാണ്  പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനുമായ ലൂസിഫർ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്‍പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:

‘ആദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നത് മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നത് വരെ! കൂടുതല്‍ എന്ത് വേണം. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, മാലാ പാര്‍വതി,  താരാ കല്യാണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. 

മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും നിർവഹിച്ചിരിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.