ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ധോണിക്ക് ലോകത്തുടനീളം ആരാധകരുണ്ട്. എന്നാലിപ്പോൾ ധോണിക്കൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ താരമാണ് മകൾ സിവ ധോണിയും. നാല് വയസ്സുകാരിയായ സിവയുടെ കുസൃതികളും നൃത്തവും സംസാരവും പാട്ടുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഇപ്പോൾ സിവയോടുള്ള ഇഷ്ടം തുറന്ന് പറയുകയാണ് ബോളിവുഡ് നടിയും കിങ്സ് പഞ്ചാബ് ഇലവൻ ഉടമയുമായ പ്രീതി സിന്റ. ക്യാപ്റ്റൻ കൂൾ ധോണിയുടെ ആരാധികയാണ് താനെന്നും എന്നാൽ ഇപ്പോൾ സിവയോടാണ് കൂടുതൽ സ്നേഹമെന്നും പറഞ്ഞ പ്രീതി, സൂക്ഷിച്ചോ, ഞാൻ കുഞ്ഞ് സിവയെ കിഡ്‌നാപ് ചെയ്യുമെന്ന് ധോണിയ്ക്ക് താക്കീതും നൽകിയിട്ടുണ്ട്. ധോണിക്ക് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ടായിരുന്നു പ്രീതിയുടെ രസകരമായ പ്രതികരണം.
2010ലാണ് ധോണി തന്‍റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി ഇരുവരും പങ്കുവയ്ക്കാറുണ്ട്.