ETV Bharat / sitara

മോദിയെ പരിഹസിച്ച് പ്രകാശ് രാജ് - നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു.

prakash
author img

By

Published : Oct 14, 2019, 3:40 PM IST

മഹാബലിപുരത്തെ കടല്‍ത്തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ചര്‍ച്ചയാവുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിക്ക് വേദിയായ കടല്‍ത്തീരം മോദി വൃത്തിയാക്കുന്നതാണ് വീഡിയോ.പ്രഭാതസവാരിക്കിടെ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് വ്യക്തമാക്കി മോദി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ വൈറലാവുകയും ചെയ്തു.

വീഡിയോയുടെ പിന്നാമ്പുറ കഥകള്‍ വ്യക്തമാക്കി നിരവധിയാളുകളാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. നടന്‍ പ്രകാശ് രാജും മോദിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം.

  • Where is our LEADERs security.. Why have you left him alone to clean with a CAMERAMAN following .. HOW dare the concerned departments have not cleaned the vicinity when a Foreign delegation is here .. ..#justasking pic.twitter.com/8rirZdzWXf

    — Prakash Raj (@prakashraaj) October 12, 2019 " class="align-text-top noRightClick twitterSection" data=" ">

'എവിടെയാണ് നമ്മുടെ നേതാവിന്‍റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു?', പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ പ്രകാശിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

Intro:Body:

prakash raj criticize narendra modi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.