സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ പരാതിയുമായി നിർമ്മാതാവ് ആൽവിൻ ആന്‍റണി രംഗത്ത്. തന്നെ പനമ്പള്ളി നഗറിലെ വീട്ടിൽ കയറി മർദിച്ചെന്നാണ് ആൽവിൻ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയത്. അതേസമയം ആൽവിൽ മർദിച്ചെന്ന് കാട്ടി റോഷൻ ആൻഡ്രൂസും പരാതി നൽകിയിട്ടുണ്ട്. ആൽവിനും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് റോഷൻ ആൻഡ്രൂസിന്‍റെപരാതി.
വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണി തന്‍റെഅസിസ്റ്റന്‍റായിപ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്‍റെഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഇതിന്‍റെപ്രതികാരമായി തനിക്കെതിരേ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്‍റെസുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
അതേസമയം തനിക്ക് റോഷൻ ആൻഡ്രൂസിന്‍റെ സംവിധാന സഹായിയായിരുന്ന ഒരു പെൺകുട്ടിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന് തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണമെന്ന് ആല്‍വിൻ ജോൺ ആന്‍റണി പറയുന്നു. ''ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചില്ല. അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്‍റെഅനന്തരഫലമാണ് ഞാനും എന്‍റെകുടുംബവും അനുഭവിക്കുന്നതെന്നും ആല്‍വിൻ വ്യക്തമാക്കി. താൻ മയക്ക് മരുന്നിന് അടിമയാണെന്നുള്ള സംവിധായകന്‍റെ വാദവും അടിസ്ഥാനരഹിതമാണെന്ന് ആല്‍വിൻ കൂട്ടിചേർത്തു.