ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പെരിന്തൽമണ്ണയിൽ മമ്മൂട്ടി ചിത്രമായ 'പേരൻപി'ന് സ്പെഷ്യൽ ഷോ സംഘടിപ്പിച്ചു. മമ്മൂട്ടി ഫാൻസ് ഇൻ്റർനാഷണൽ പെരിന്തൽമണ്ണ യൂണിറ്റിൻ്റെആഭിമുഖ്യത്തിലാണ് ചിത്രത്തിൻ്റെപ്രത്യേക ഷോ സംഘടിപ്പിച്ചത്. പെരിന്തൽമണ്ണയിൽ ചുറ്റുവട്ടത്തുമുള്ള കുട്ടികളുമുൾപ്പെടെ വിവിധ ശാരീരിക മാനസിക വൈകല്യമുള്ളവർ പേരൻപ് കാണാനെത്തി.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്. കറ്റ്‌റത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.