ETV Bharat / sitara

പേർളി മാണി ബോളിവുഡിലേക്ക്; അരങ്ങേറ്റം അഭിഷേക് ബച്ചനോടൊപ്പം - anurag basu

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേർളിയുടെ ബോളിവുഡ് അരങ്ങേറ്റം.

പേർളി മാണി
author img

By

Published : Jul 29, 2019, 4:58 PM IST

നടിയും അവതാരകയുമായ പേർളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേർളിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേർളി അഭിനയിക്കുന്നത്.

ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ മുംബൈയില്‍ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ആഗസ്റ്റില്‍ ഗോവയില്‍ ആരംഭിക്കും. അനുരാഗ് ബസുവിന്‍റെ തന്നെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. പങ്കജ് ത്രിപതി, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അനുരാഗ് ബസു. വ്ളോഗര്‍ കൂടിയായ പേർളി മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജോ ആന്‍റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം, കാപ്പിരിത്തുരുത്ത്, ടീം 5, പുള്ളിക്കാരന്‍ സ്റ്റാറാ, ഹൂ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Intro:Body:

പേളി മാണി ബോളിവുഡിലേക്ക്; അരങ്ങേറ്റം അഭിഷേക് ബച്ചനോടൊപ്പം

നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. 

ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ മുംബൈയില്‍ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ആഗസ്റ്റില്‍ ഗോവയില്‍ ആരംഭിക്കും.  അനുരാഗ് ബസുവിന്റെ തന്നെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. പങ്കജ് ത്രിപതി, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അനുരാഗ് ബസു.

വ്ളോഗര്‍ കൂടിയായ പേളി മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജോ ആന്റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം, കാപ്പിരിത്തുരുത്ത്, ടീം 5, പുള്ളിക്കാരന്‍ സ്റ്റാറാ, ഹൂ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.