ETV Bharat / sitara

പേർളി - ശ്രീനീഷ് വിവാഹം മെയ് അഞ്ചിന് - പേളി മാണി

മെയ് അഞ്ച്, എട്ട് തീയതികളിലായാണ് വിവാഹം നടക്കുക. ഇത്രയും നാള്‍ തങ്ങളുടെ യാത്രയിൽ കൂടെ നിന്നവരെല്ലാം വിവാഹത്തിലും അനുഗ്രഹിക്കണമെന്ന് പേര്‍ളി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

pearlish1
author img

By

Published : Mar 19, 2019, 11:04 PM IST

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളി മാണിയും ശ്രീനീഷ് അരവിന്ദും വിവാഹിതരാവുന്നു. പേളിയാണ് വിവാഹതീയതി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. മെയ് അഞ്ച്, എട്ട് തീയതികളിലായാണ് വിവാഹം നടക്കുക. ഇത്രയും നാള്‍ തങ്ങളുടെ യാത്രയിൽ കൂടെ നിന്നവരെല്ലാം വിവാഹത്തിലും അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത്. ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രേക്ഷകരെ പറ്റിക്കുകയാണെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇവർ പ്രണയം തുടർന്നു. ഇരുവരുടേയും വീട്ടുകാരും സമ്മതിച്ചതോടെ പ്രണയം കല്ല്യാണത്തിലേക്ക് നീങ്ങുകയായിരുന്നു. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. ഇതിൻ്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങള്‍ ഒന്നിച്ച്‌ ഒരു വെബ് സീരീസും അടുത്തി‌ടെ ചെയ്തിരുന്നു. പേര്‍ളിഷ് എന്ന പേരില്‍ പുറത്തുവന്ന വെബ് സീരീസ് ഏറെ ശ്രദ്ധ നേടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹതീയതിയും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

Intro:Body:

പേർളി-ശ്രീനീഷ് വിവാഹം മെയ് അഞ്ചിന്

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളി മാണിയും ശ്രീനീഷ് അരവിന്ദും വിവാഹിതരാവുന്നു. പേളിയാണ് വിവാഹതിയ്യതി സോഷ്യൽ മീഡിയയിലൂെട ആരാധകരുമായി പങ്കുവച്ചത്. മെയ് അഞ്ച്, എട്ട് തിയ്യതികളിലായാണ് വിവാഹം നടക്കുക. ഇത്രയും നാള്‍ തങ്ങളുടെ യാത്രയിൽ കൂടെ നിന്നവരെല്ലാം വിവാഹത്തേയും അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. 

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത്. ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിക്കലാണെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇവർ പ്രണയം തുടർന്നു. ഇരുവരുടേയും വീട്ടുകാരും സമ്മതിച്ചതോടെ പ്രണയം കല്ല്യാണത്തിലേക്ക് നീങ്ങുകയായിരുന്നു. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.  

വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങള്‍ ഒന്നിച്ച്‌ ഒരു വെബ് സീരീസും അടുത്തി‌ടെ ചെയ്തിരുന്നു. പേര്‍ളിഷ് എന്ന പേരില്‍ പുറത്തുവന്ന വെബ്സീരീസ് ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹതിയതിയും ഇവർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.