ബി ആർ അംബേദ്കറുടെ കാലിക പ്രസക്തിയെ കുറിച്ചു സംസാരിക്കുന്ന ‘ബി ആർ അംബേദ്കർ നൗ ആന്‍റ്ദെൻ’ എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ പാ രഞ്ജിത്ത്.
Announcing @officialneelam next collaboration - with @jyotinisha for her directorual debut “B R Ambedkar Now and Then' - this film will make history! Very excited to work on this. Jai Bhim! pic.twitter.com/3JrnRMVRQ2
— pa.ranjith (@beemji) March 3, 2019 " class="align-text-top noRightClick twitterSection" data="
">Announcing @officialneelam next collaboration - with @jyotinisha for her directorual debut “B R Ambedkar Now and Then' - this film will make history! Very excited to work on this. Jai Bhim! pic.twitter.com/3JrnRMVRQ2
— pa.ranjith (@beemji) March 3, 2019Announcing @officialneelam next collaboration - with @jyotinisha for her directorual debut “B R Ambedkar Now and Then' - this film will make history! Very excited to work on this. Jai Bhim! pic.twitter.com/3JrnRMVRQ2
— pa.ranjith (@beemji) March 3, 2019
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായികയായ ജ്യോതിനിഷയുമായി ചേർന്നാണ് പാ രഞ്ജിത്ത് പുതിയ ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തെ കുറിച്ച് പാ രഞ്ജിത്ത് തന്നെയാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്‍റെജോലികളിലാണ് പാ രഞ്ജിത്ത് ഇപ്പോൾ. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തോട് എതിരിട്ട, ഝാര്‍ഖണ്ഡിലെ സ്വാതന്ത്ര്യ സമര നേതാവുമായ ബിര്‍സ മുണ്ടയുടെ കഥ പറയുന്ന ബയോപിക് ചിത്രമാണിത്. മഹാശ്വേതാദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
‘അട്ടക്കത്തി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ‘പരിയേറും പെരുമാൾ’ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.