ETV Bharat / sitara

Marakkar Sneak Peek: 'കുഞ്ഞാലിയുടെ മേത്തൂന്ന് അവസാന തുള്ളി ചോരയും ഇറ്റുവീഴുന്നതുവരെ പറങ്കികള്‍ സാമൂതിരിയുടെ മണ്ണില്‍ കാല് കുത്തൂല' - Malayalam celebrity news

Marakkar Arabikkadalinte Simham : മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ പുതിയ വീഡിയോ പുറത്ത്. മോഹന്‍ലാല്‍, പ്രഭു ഉള്‍പ്പടെയുള്ള താരങ്ങളുടെ ഉശിരന്‍ ഡയലോഗുകളടങ്ങിയ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്

Marakkar the Lion of Arabian sea sneak peek  Marakkar sneak peek  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ പുതിയ വീഡിയോ  Mohanlal movie Marakkar  Marakkar new video viral  Marakkar songs  Marakkar Lion of Arabian Sea Official Teaser 2  First 100 Crore Budget Malayalam movie  Pranav Mohanlal with Mohanlal  Marakkar cast and crew  Marakkar theatre release  മരക്കാര്‍ സ്‌നീക്ക് പീക്ക്  Malayalam Entertainment news  Malayalam celebrity news  Malayalam movie news
Marakkar sneak peek: 'ദേഹത്തില്‍ നിന്നും അവസാന ചോര ഇറ്റ് വീഴുന്നതു വരെ കാലു കുത്താന്‍ സമ്മതിക്കില്ലെന്ന് മോഹന്‍ലാല്‍... ഒരുത്തനെയും ഉയിരോടെ വിടാതെ പ്രഭു..'
author img

By

Published : Nov 27, 2021, 5:22 PM IST

Marakkar Lion of Arabian Sea Sneak Peek : മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബഡ്‌ജറ്റ് ചിത്രം 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹ'ത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ചിത്രത്തിന്‍റെ പുതിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Marakkar new video viral : 29 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. മോഹന്‍ലാല്‍ പ്രഭു എന്നിവരുടെ ഉശിരന്‍ ഡയലോഗുകളടങ്ങിയതാണ് വീഡിയോ. 'കുഞ്ഞാലിയുടെ മേത്തൂന്ന് അവസാന ചോരയും ഇറ്റുവീഴുന്നത് വരെ പറങ്കികള്‍ സാമൂതിരിയുടെ മണ്ണില്‍ കാല് കുത്തൂല' എന്ന മോഹന്‍ലാലിന്‍റെ ഡയലോഗും 'ഒരുത്തന്‍ പോലും ഉയിരോടെ പോകില്ല' എന്ന പ്രഭുവിന്‍റെ ഡയലോഗും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മോഹന്‍ലാല്‍, പ്രഭു എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, പ്രണവ്‌ മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി എന്നിവരെയും വീഡിയോയില്‍ കാണാം.

  • " class="align-text-top noRightClick twitterSection" data="">

Marakkar songs : കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം 'നീയേ എന്‍ തായേ' പുറത്തിറങ്ങിയിരുന്നു. കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം പാടി അഭിനയിക്കുന്ന രംഗമുള്ള ഗാനത്തില്‍ മോഹന്‍ലാല്‍, അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, മുകേഷ്‌, സിദ്ദിഖ്, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഇന്നസെന്‍റ്‌ തുടങ്ങി നിരവധി താരങ്ങള്‍ മിന്നിമറയുന്നുണ്ട്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ ഹരിശങ്കര്‍, രേഷ്‌മ രാഘവേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.

Marakkar Lion of Arabian Sea Official Teaser 2 : അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാമത്തെ ഔദ്യോഗിക ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒരു ദിവസം കൊണ്ട് ടീസറിന് ലഭിച്ചത് ഒരു മില്യണിലധികം കാഴ്‌ചക്കാരെയാണ്. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്‌, അര്‍ജുന്‍ തുടങ്ങിയവരുടെ അതിസാഹസിക നിമിഷങ്ങളാണ് ടീസറില്‍. മോഹന്‍ലാലിന്‍റെ രംഗത്തോടുകൂടി ആരംഭിക്കുന്ന ടീസറില്‍ യുദ്ധരംഗങ്ങളും മിന്നിമറയുന്നുണ്ട്.

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങുന്നത്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്.

Pranav Mohanlal with Mohanlal : മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിയദര്‍ശന്‍, അനി ഐവി ശശി, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Marakkar Theatre release : ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്ക്രീനുകള്‍ ചിത്രം ചാര്‍ട്ട് ചെയ്‌ത്‌ കഴിഞ്ഞു.

Also Read: Ramya Pandian with Mammootty : മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യ; ചിത്രം വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.