ETV Bharat / sitara

''കൂടെ കിടക്കാമോ എന്ന് ചോദിച്ച അയാളോട് ബഹുമാനമില്ല''; വിനായകനെതിരെ ലൈംഗിക ആരോപണവുമായി യുവതി - വിനായകൻ മീ ടൂ

സാമൂഹ്യ പ്രവർത്തകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവിയാണ് വിനായകനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

''കൂടെ കിടക്കാമോ എന്ന് ചോദിച്ച അയാളോട് ബഹുമാനമില്ല''; വിനായകനെതിരെ ലൈംഗിക ആരോപണവുമായി യുവതി
author img

By

Published : Jun 3, 2019, 12:43 PM IST

നടൻ വിനായകനെതിരെ ലൈംഗിക ആരോപണവുമായി ദളിത് ആക്ടിവിസ്റ്റ് മൃദുലദേവി ശശിധരൻ രംഗത്ത്. ഒരു പരിപാടിക്കായി ഫോണില്‍ വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകൻ പറഞ്ഞതായി യുവതി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതിന്‍റെ കോൾ റെക്കോർഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി വെളിപ്പെടുത്തി.

എന്നാല്‍ ബിജെപി വിരുദ്ധ പരാമർശം നടത്തിയതില്‍ വിനായകനെതിരെ സൈബറിടത്തില്‍ നടക്കുന്ന വംശീയ, ജാതീയ അധിക്ഷേപങ്ങളെ ശക്തമായി എതിർക്കുന്നുണ്ടെന്നും യുവതി പറയുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമാണെന്നും മൃദുല ദേവി കുറിച്ചു.

me too against vinayakan by dalit activist  വിനായകനെതിരെ ലൈംഗിക ആരോപണവുമായി യുവതി  വിനായകൻ മീ ടൂ  mridula devi sasidharan
''കൂടെ കിടക്കാമോ എന്ന് ചോദിച്ച അയാളോട് ബഹുമാനമില്ല''; വിനായകനെതിരെ ലൈംഗിക ആരോപണവുമായി യുവതി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ കാണും. കാംപെയ്നില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ?

Intro:Body:

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.