"ആള് നിസാരക്കാരനല്ല, രണ്ടു വർഷം മുമ്പ് മലയാള സിനിമയുടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്," മമ്മൂട്ടിയുടെ വാക്കുകൾ. സൂപ്പർതാരത്തിന്‍റെ പരാമർശം മറ്റാരെയും കുറിച്ചല്ല, മൈ ലൈഫ് പാർട്ട്നറിലൂടെയും എസ്രയിലൂടെയും അനാർക്കലിയിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടൻ സുദേവ് നായരെക്കുറിച്ചാണ്.
- " class="align-text-top noRightClick twitterSection" data="
">
മുംബൈയിൽ മാമാങ്കം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന പരിപാടിയിലാണ് മമ്മൂക്ക യുവതാരത്തെ അഭിനന്ദിച്ചത്. "എന്‍റെ പേര് സുദേവ്. ഞാൻ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണ്. താഴെ നിന്ന് ഇത്തരം ചടങ്ങുകൾ നോക്കിക്കണ്ട എന്നെ ഈ ഉയർന്ന വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ അൽപം ആശങ്കയിലാണ് താൻ," സുദേവ് സ്വയം പരിചയപ്പെടുത്തി. സുദേവ് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും മമ്മൂട്ടി മൈക്ക് എടുത്തു. "പ്രശസ്‌തനായ താരമാണ് സുദേവ്. രണ്ടു വർഷം മുമ്പ് മലയാള സിനിമയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആള് പറയുന്നത് പോലെ ചില്ലറക്കാരനല്ല," അദ്ദേഹം വ്യക്തമാക്കി.
പതിവുപോലുള്ള തന്‍റെ എളിമയോടെയുള്ള സംസാരത്തിന് മമ്മൂക്ക പ്രതിഫലം നൽകിയെന്നും ഇത് തന്‍റെ എല്ലാ സ്വപ്‌നവും സത്യമായ നിമിഷമാണെന്നും പറഞ്ഞുകൊണ്ട് സുദേവ് ഇൻസ്റ്റാഗ്രാമിൽ വീഡിയോയും പങ്കുവച്ചു.