ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സെന്‍സറിങ് കഴിഞ്ഞ് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. സെന്‍സറിങ്ങിന് മുമ്പായി അമ്മ മല്ലിക സുകുമാരൻ്റെ അനുഗ്രഹം വാങ്ങാൻ പൃഥ്വി എത്തിയിരുന്നു.
ചിത്രത്തിന്‍റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ആയ സിദ്ധു പനക്കല്‍ ആ നിമിഷത്തെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സുകുമാരൻ്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത്. എന്നാൽ ആഗ്രഹം പൂർത്തീകരിക്കാനാവാതെ അദ്ദേഹത്തെ ദൈവം തിരിച്ചുവിളിച്ചു. അച്ഛൻ്റെ ആഗ്രഹത്തിൻ്റെ പൂര്‍ത്തീകരണം കൂടിയാണ് പൃഥ്വിരാജിന് 'ലൂസിഫര്‍' എന്നും സിദ്ധു കുറിക്കുന്നു.
സിദ്ധു പനക്കലിൻ്റെകുറിപ്പ് ഇങ്ങനെ:
ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛൻ്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛൻ്റെ ആഗ്രഹത്തിൻ്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് ലൂസിഫര്‍. സുകുമാരന്‍ സാറിൻ്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്.
പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. തൻ്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും.
അച്ഛൻ്റെ ആഗ്രഹത്തിനും സാക്ഷി. മകൻ്റെ പൂര്‍ത്തീകരണത്തിനും സാക്ഷി. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.
- " class="align-text-top noRightClick twitterSection" data="">