ETV Bharat / sitara

'ഭാര്യ വേഷം മടുത്തു'; അഭിനയത്തിൽ നിന്ന് ഷോർട്ട് ബ്രേക്ക് എടുക്കാനൊരുങ്ങി ലാറ ദത്ത - സിനിമ വിടാനൊരുങ്ങി ലാറ ദത്ത

മകൾ സൈറയ്ക്കും ഭർത്താവ് മഹേഷ് ഭൂപതിക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും ബിസിനസിൽ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായും ലാറ ദത്ത അറിയച്ചു.

Lara Dutta on taking career break  lara dutta on taking break from films  lara dutta latest news updates  lara dutta second innings  lara dutta on not doing films  അഭിനയത്തിൽ നിന്ന് ഷോർട്ട് ബ്രേക്ക് എടുക്കാനൊരുങ്ങി ലാറ ദത്ത  അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് ലാറ ദത്ത  സിനിമ വിടാനൊരുങ്ങി ലാറ ദത്ത  ലാറ ദത്ത കരിയർ ബ്രേക്ക്
'ഭാര്യ വേഷം മടുത്തു'; അഭിനയത്തിൽ നിന്ന് ഷോർട്ട് ബ്രേക്ക് എടുക്കാനൊരുങ്ങി ലാറ ദത്ത
author img

By

Published : Jan 23, 2022, 5:32 PM IST

Updated : Jan 23, 2022, 6:11 PM IST

മുംബൈ : മുൻനിര നായകന്മാരുടെ കാമുകിയും ഭാര്യയുമൊക്കെയായുള്ള വേഷങ്ങൾ ചെയ്ത് മടുത്തുവെന്നും അതിനാൽ അഭിനയത്തിൽ നിന്ന് താൽകാലികമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായും നടി ലാറ ദത്ത. ബിസിനസിൽ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതാണ് സിനിമയിൽ നിന്നും ഇടവേള എടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ലാറ അറിയിച്ചു. മകൾ സൈറയ്ക്കും ഭർത്താവ് മഹേഷ് ഭൂപതിക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും താരം വെളിപ്പെടുത്തി.

2003ൽ 'അന്താസ്' എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് കടന്നുവന്ന ദത്ത, ഒരു ദശാബ്ദക്കാലത്തെ അഭിനയജീവിതത്തിന് ശേഷം 2015ഓടെ തന്‍റെ സിനിമാ പ്രവർത്തനം മന്ദഗതിയിലാക്കിയിരുന്നു.

ALSO READ: മറ്റ് അഭിനേതാക്കള്‍ക്കൊപ്പം പൊട്ടിച്ചിരിച്ച് വിക്കിയും സാറായും

നായകന്മാരുടെ ഭാര്യവേഷം വാസ്തവത്തിൽ വളരെ മടുപ്പുളവാക്കുന്നു. ഒരു ഗ്ലാമറസ് നടിയെ ആവശ്യമുള്ളതുകൊണ്ട് മാത്രമാണ് പലരും തന്നെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ബോധപൂർവം കോമഡി സിനിമകൾ തെരഞ്ഞെടുത്തുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാണ് താൻ ശ്രമിച്ചതെന്നും അത് തനിക്ക് ഒരു ഗ്ലാമറസ് നായിക എന്നതിലുപരി അഭിനയരംഗത്ത് കൂടുതൽ അവസരങ്ങൾ നേടിത്തന്നുവെന്നും 43കാരിയായ ലാറ പറയുന്നു.

നോ എൻട്രി, ഭാഗം ഭാഗ്, പാർട്‌ണർ, ഹൗസ്‌ഫുൾ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ കോമഡി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഹണ്ട്രഡ്, ഹിക്കപ്പ്‌സ് ആൻഡ് ഹുക്ക്അപ്പ്‌സ്, കോൻ ബനേഗി ശിഖർവതി എന്നിങ്ങനെ മൂന്ന് സീരീസുകളിലാണ് ലാറ അഭിനയിച്ചത്.

Last Updated : Jan 23, 2022, 6:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.