നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മലയാളത്തിൻ്റെ വാനമ്പാടി കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. 2011ലെ ഒരു വിഷു ദിനത്തിൽ ചിത്രയെ ഏറെ ദുഃഖത്തിലാഴ്ത്തി നന്ദന യാത്രയായി. ഇന്നും അവളുടെ വിയോഗം തീര്‍ത്ത ദുഃഖത്തിലാണ് ചിത്ര. നന്ദന യാത്രയായി എട്ട് വർഷം തികയുന്ന വേളയിൽ മകളെ ദുഖത്തോടെ ഓർക്കുകയാണ് പ്രിയ ഗായിക.
- " class="align-text-top noRightClick twitterSection" data="">
'ജനനവും മരണവും നമ്മുടെ കയ്യിലല്ല.. സമയം വളരെ പെട്ടെന്ന് പോകുകയാണ്. ഓർമകൾ മനസ്സിൻ്റെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ജീവിതം ശൂന്യവും ദുഖകരവുമായി തോന്നുന്നു. മിസിങ് യൂ നന്ദന', ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞു നന്ദനയുടെ മനോഹരമായ ഒരു ചിത്രവും കുറിപ്പിനൊപ്പം ചിത്ര പങ്കുവച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ കാത്തിരിപ്പിന് ശേഷം 2002ലാണ് നന്ദന ജനിക്കുന്നത്. 2011ൽ എട്ടാമത്തെ വയസ്സിൽ നീന്തൽ കുളത്തിൽ വീണ് മരിക്കുകയായിരുന്നു.