ETV Bharat / sitara

Kamal Hassan recovered from Covid 19 :'ഒരുപാട് പേര്‍ എന്നെ കുറിച്ച് ചിന്തിച്ചതില്‍ സന്തോഷം'; കൊവിഡ്‌ രോഗവിമുക്തനായി കമല്‍ ഹസന്‍ - Latest Entertainment news

Kamal Hassan recovered from Covid 19 : ആശുപത്രി വിട്ട് കമല്‍ ഹസന്‍. കൊവിഡ്‌ രോഗവിമുക്തനായി കമല്‍ ഹസന്‍.

Kamal Hassan discharged from Chennai hospital  Kamal Hassan recovered from Covid 19  ആശുപത്രി വിട്ട് കമല്‍ ഹസന്‍  കൊവിഡ്‌ രോഗവിമുക്തനായി കമല്‍ ഹസന്‍  Kamal Hassan covid recovery tweet  Kamal Hassan movie Vikram  Vikram cast and crew  Kamal Hassan latest movie  Latest Entertainment news  Latest celebrity news
Kamal Hassan recovered from Covid 19 :'ഒരുപാട് പേര്‍ എന്നെ കുറിച്ച് ചിന്തിച്ചതില്‍ സന്തോഷം'; കൊവിഡ്‌ രോഗവിമുക്തനായി കമല്‍ ഹസന്‍
author img

By

Published : Dec 4, 2021, 5:56 PM IST

Kamal Hassan discharged from Chennai hospital : കൊവിഡ്‌ രോഗ വിമുക്തനായി ആശുപത്രി വിട്ട്‌ നടനും മക്കള്‍ നീതി മയ്യം പ്രിസിഡന്‍റുമായ കമല്‍ ഹസന്‍. കൊവിഡ്‌ ഭേദമായ വിവരം കമല്‍ ഹസന്‍ തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. മുന്‍കരുതലുകള്‍ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കുമെന്നും, വേഗത്തില്‍ സുഖപ്പെടാനാകുമെന്നും കമല്‍ഹസന്‍ പറയുന്നു.

Kamal Hassan covid recovery tweet : ട്വീറ്റിലൂടെയാണ് അദ്ദേഹം ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്. 'മുന്‍കരുതലുകള്‍ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും. വേഗത്തില്‍ സുഖപ്പെടാനാകും. ഒരുപാട് പേര്‍ തന്നെ കുറിച്ച് ചിന്തിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷം.'-കമല്‍ ഹസന്‍ ട്വീറ്റ് ചെയ്‌തു.

നവംബര്‍ 22നാണ് കൊവിഡ്‌ ബാധിതനായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്‍ററില്‍ അദ്ദേഹം ചികിത്സയ്‌ക്കെത്തിയത്.

കൊവിഡ്‌ ബാധിച്ച കാര്യവും അദ്ദേഹം തന്നെയാണ് ആരാധകരെ അറിയിച്ചത്. അമേരിക്കയില്‍ നിന്നും തിരികെയെത്തിയ താരത്തിന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്.

Kamal Hassan movie Vikram : ലോകേഷ്‌ കനകരാജിന്‍റെ 'വിക്രം' ആണ് കമല്‍ ഹസന്‍റെ ഏറ്റവും പുതിയ ചിത്രം. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹസന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Vikram cast and crew : ചിത്രത്തില്‍ ഫഹദ്‌ ഫാസിലും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ഫഹദിന് പുറമെ നരെയ്‌ന്‍, കാളിദാസ്‌ ജയറാം, ഹരീഷ്‌ പേരടി എന്നീ മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഗിരീഷ്‌ ഗംഗാധരനാണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ്‌ എഡിറ്റിങും നിര്‍വഹിക്കും. അന്‍പറിവാണ് സംഘട്ടന സംവിധാനം. അനിരുദ്ധ്‌ സംഗീതവും നിര്‍വഹിക്കും.

Also Read : നിങ്ങളുടെ ഉള്ളിലുള്ളത് പറഞ്ഞോ, ജയസൂര്യയോട് മന്ത്രി റിയാസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.